?max-results=10">bottom content 1');

?max-results="+numposts5+"&orderby=published&alt=json-in-script&callback=showrecentposts4\"><\/script>");

പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ എട്ടാമിടതിരുനാള്‍ ഭക്തിസാന്ദ്രമായി

Monday, May 23, 2011 by Simon Jose N . ; 0 comments;


സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ എട്ടാമിട തിരുനാള്‍ ഭക്തിസാന്ദ്രമായി.

ഇന്നലെ രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ആന്‍റണി പുത്തനങ്ങാടി സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍സണ്‍ കുണ്ടുകുളം വചനസന്ദേശം നല്കി. വീടുകളില്‍നിന്നും വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകള്‍ വാദ്യമേളങ്ങളോടെ തീര്‍ഥകേന്ദ്രത്തിലെത്തി സമാപിച്ചു. ഫാ. നോബി അന്പൂ ക്കന്‍, ഫാ. സജി വെളിയത്ത്, ഫാ. അനീഷ് ചെറുപറന്പില്‍ എന്നിവര്‍ മറ്റു തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. എട്ടാമിട തിരുനാളിനോടനുബന്ധിച്ച് തെക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ പുനാരി ഉണ്ണികൃഷ്ണനും നൂറോളം കലാകാരന്മാരും അണിനിരന്ന ദേശമേളം ആസ്വദിക്കാന്‍ തീര്‍ഥകേന്ദ്രം തിരുമുറ്റത്ത് നിരവധി മേളപ്രേമികള്‍ എത്തിയിരുന്നു.


പത്താം ക്ലാസ് സാമൂഹ്യപാഠത്തിലെ ഒന്നാംഅധ്യായം പിന്‍വലിക്കണം: കെസിബിസി

Sunday, May 22, 2011 by Simon Jose N ; 0 comments;


പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠാവലിയിലെ ഒന്നാം അധ്യായമായ "ആധുനിക ലോകത്തിന്‍റെ ഉദയം'എന്ന പാഠഭാഗത്തു കത്തോലിക്കാസഭയെ ആക്ഷേപിക്കാനും കുട്ടികളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഗൂഢശ്രമമാണു നടത്തിയിരിക്കുന്നതെന്നു കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതി (കെസിബിസി) ചൂണ്ടിക്കാട്ടി.

കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണങ്ങള്‍ കാലഹരണപ്പെട്ടതാണെന്നു സമര്‍ഥിക്കുന്ന ഈ പാഠം പിന്‍വലിച്ചു പുതിയ പാഠപുസ്തകം തയാറാക്കി കുട്ടികളുടെ കൈയിലെത്തിക്കണമെന്നു കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ഗവേഷണ പരിശീലനസമിതി വേണ്ട രീതിയില്‍ പഠനം നട ത്താതെ എഴുതിയ പുസ്തകമാണിത്. പാശ്ചാത്യരാജ്യങ്ങളിലെ ഫ്യൂഡലിസം കത്തോലിക്കാ സഭയുടെ സൃഷ്ടിയാണെന്ന പാഠഭാഗത്തിലെ പ്രസ്താവന ഗ്രന്ഥസമിതിയുടെ അജ്ഞതയും നിലവാരത്തകര്‍ച്ചയുമാണു വ്യക്തമാക്കുന്നത്.

പാഠപുസ്തകത്തിലൂടെ കത്തോലിക്കാസഭയെ അവഹേളിക്കാനും തരം താഴ്ത്താനുമുള്ള ശ്രമം രാഷ്ട്രത്തിന്‍റെ മതേതരത്വ നിലപാടിനോടുള്ള അനാദരവും രാജ്യദ്രോഹക്കുറ്റവുമാണ്.

വിവേകത്തോടെയും പക്വതയോടെയും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കാത്ത പാഠപുസ്തക കമ്മിറ്റിയിലെയും സംസ്ഥാന ഗവേഷണ പരിശീലന സമിതിയിലെയും അംഗങ്ങളെ പിരിച്ചുവിട്ടു സമിതികള്‍ പുനഃസംഘടിപ്പിക്കേണ്ടതു രാജ്യത്തു മതേതരത്വം സംരക്ഷിക്കാന്‍ അത്യാവശ്യമാണെന്നു കെസിബിസി ഓര്‍മിപ്പിച്ചു.


ആത്മീയ ചൈതന്യം പകര്‍ന്ന പാവറട്ടി തിരുനാളിന് പ്രൗഢഗംഭീര പരിസമാപ്തി

Monday, May 16, 2011 by Simon Jose N . ; 0 comments;


തീര്‍ഥാടകര്‍ക്ക് ആത്മീയചൈതന്യം പകര്‍ന്ന പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ 135-ാം മാധ്യസ്ഥ തിരുനാളിന് പ്രൗഢഗംഭീരമായ പരിസമാപ്തി. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ വെള്ളിവര്‍ണ്ണ തോരണങ്ങള്‍ മേലാപ്പുചാര്‍ത്തിയ പ്രദക്ഷിണ വീഥിയിലൂടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു നടത്തിയ തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു.

തിരുനാള്‍ പ്രദക്ഷിണം സമാരംഭിക്കുന്പോള്‍ പാവറട്ടിയിലെ സിമന്‍റ്, പെയിന്‍റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ദേവാലയസന്നിധിയില്‍ വെടിക്കെട്ട് നടന്നു. തിരുനാള്‍ പ്രദക്ഷിണം പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്‍റെ കപ്പേളയിലെത്തി തിരിച്ച് തീര്‍ഥകേന്ദ്രത്തില്‍ സമാപിച്ചു. ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഫാ. ഡേവീസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം തിരുനാള്‍ സന്ദേശം നല്‍കി.

ഫാ. അനീഷ് ചെരുപറന്പില്‍ സഹകാര്‍മികനായിരുന്നു. കമനീയമായി അലങ്കരിച്ച തീര്‍ഥകേന്ദ്രം മുഖമണ്ഡപത്തില്‍ പ്രതിഷ്ഠിച്ച വിശുദ്ധന്‍റെ തിരുസ്വരൂപം ദര്‍ശിക്കുന്നതിനും അനുഗ്രഹങ്ങള്‍ യാചിക്കുന്നതിനും നന്ദി പറയുന്നതിനുമായി ഭക്തജനങ്ങളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.

ശനിയാഴ്ച രാവിലെ നൈവേദ്യപൂജയോടെ ആരംഭിച്ച ഊട്ടുസദ്യ ഞായറാഴ്ച ഉച്ചവരെയും തുടര്‍ന്നു.

ഒന്നര ലക്ഷത്തോളം വിശ്വാസികള്‍ വിശുദ്ധന്‍റെ നേര്‍ച്ചസദ്യയില്‍ പങ്കുചേര്‍ന്നു. ഇന്നലെ രാത്രി നടന്ന തെക്ക് വിഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ കരിമരുന്ന് കലാപ്രകടനം തിരുനാളിന് എത്തിയവര്‍ക്ക് ദൃശ്യവിരുന്നായി. എട്ടാമിടം തിരുനാള്‍ 22ന് ആഘോഷിക്കും.


The Grand feast 2011 PHOTOS

Sunday, May 15, 2011 by Simon Jose N . ; 0 comments;


അനുഗ്രഹം തേടി പാവറട്ടി തിരുനാളിനു പതിനായിരങ്ങള്‍

Sunday, May 15, 2011 by Simon Jose N . ; 0 comments;



പാവറട്ടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ അനുഗ്രഹ ദായകനായ
വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് വിശ്വാസതീക്ഷണതയോടെ പതിനായിരങ്ങളെത്തി.

ഇന്നലെ ഉച്ചകഴിഞ്ഞ് അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. അള്‍ത്താരയുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധന്‍റെ രൂപകൂട് തുറന്നതോടെ പള്ളിക്കകവും പരിസരവും വിശുദ്ധ യൗസേപ്പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ഥനാ മന്ത്രത്താല്‍ മുഖരിതമായി. പിന്നീട് വിശുദ്ധ യൗസേപ്പിതാവ്, പരിശുദ്ധ കനികാമറിയം, വിശുദ്ധ പത്രോസ് ശ്ലീഹ എന്നിവരുടെ തിരുസ്വരൂപങ്ങള്‍ ദേവാലയ മുഖമണ്ഡപത്തില്‍ പ്രത്യേകം അലങ്കരിച്ച രൂപകൂടില്‍ ഭക്തജനങ്ങള്‍ക്ക് പൊതുവണക്കത്തിനായി സ്ഥാപിച്ചു. ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ പള്ളി വെടിക്കെട്ട് കണ്‍വീനര്‍ സുബിരാജ് തോമസിന് യോഗ തിരി കൈമാറിയതോടെ വെടിക്കെട്ടിന് തുടക്കമായി. ആകാശത്ത് വര്‍ണപുഷ്പങ്ങള്‍ വിരിയിച്ച വെടിക്കെട്ട് ആരംഭിക്കും മുന്നേ പള്ളിയും പരിസരവും ജനനിബിഡമായിരുന്നു.

ഇന്നലെ രാവിലെ തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ നൈവേദ്യ പൂജ നടത്തി നേര്‍ച്ച ഭക്ഷണം ആശീര്‍വദിച്ചതോടെ ഊട്ടുസദ്യ ആരംഭിച്ചു. ഒരേസമയം ഊട്ടുശാലയില്‍ 2000ത്തോളം പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഊട്ടുശാലയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ഷിഫ്റ്റുകളിലായി 500ഓളം വളണ്ടിയര്‍മാരും ഭക്ഷണ വിതരണത്തിനുണ്ട്. ഊട്ടുസദ്യ വിതരണം ഇന്ന് ഉച്ചയ്ക്ക് മൂന്നുവരെ തുടരും.

വിവിധ കുടുംബ യൂണിറ്റുകളില്‍ നിന്നുള്ള വള എഴുന്നള്ളിപ്പുകള്‍ രാത്രി 12ഓടെ ദേവാലയത്തിലെത്തി സമാപിച്ചപ്പോള്‍ ഡേവിസ് പുത്തൂര്‍ നേതൃത്വം നല്കുന്ന വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിമരുന്ന് കലാപ്രകടനം അരങ്ങേറി. പള്ളി വെടിക്കെട്ട് കമ്മിറ്റിക്കുവേണ്ടി കുണ്ടന്നൂര്‍ സുന്ദരാക്ഷനും വടക്കുഭാഗം കമ്മിറ്റിക്കുവേണ്ടി അത്താണി ജോഫിയുമാണ് കരിമരുന്ന് കലാപ്രകടനം കാഴ്ചവച്ചത്. തിരുനാള്‍ ദിവസമായ ഇന്ന് പുലര്‍ച്ചെ മൂന്നുമുതല്‍ രാവിലെ ഒന്പതുവരെ തുടര്‍ച്ചയായി ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു ഫാ. ഡേവിസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം തിരുനാള്‍ സന്ദേശം നല്കും. ഫാ. അനീഷ് ചെരുപറന്പില്‍ സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകന്പടിയോടെ കമനീയമായി അലങ്കരിച്ച പ്രദക്ഷിണവീഥിയില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടു തിരുനാള്‍ പ്രദക്ഷിണം നടക്കും.

വൈകീട്ട് ഏഴിനുള്ള ദിവ്യബലിയെ തുടര്‍ന്ന് രാത്രി 8.30ന് സേവ്യര്‍ കുറ്റിക്കാട്ടില്‍ നേതൃത്വം നല്കുന്ന തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ കരിമരുന്ന് കലാപ്രകടനം അരങ്ങേറും. വടകര രാജനാണ് തെക്കുഭാഗം കമ്മിറ്റിക്കുവേണ്ടി കരിമരുന്നില്‍ കലാവിരുത് പ്രകടമാക്കുന്നത്.

പോലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എസ്. ശശിധരന്‍ ഗുരുവായൂര്‍ സിഐ എസ്. സുനില്‍കുമാര്‍, പാവറട്ടി എസ്ഐ പി.വി. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വോളണ്ടിയര്‍ ക്യാപ്റ്റന്‍ സി.വി. സേവ്യറിന്‍റെ നേതൃത്വത്തിലുള്ള 1501 അംഗ വോളണ്ടിയര്‍ സേനയും മുല്ലശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ സൂപ്രണ്ട് ഡോ. ബീന മൊയ്തിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘവും വൈദ്യുതി വകുപ്പ് അധികൃതരും സേവന സന്നദ്ധരായി ദേവാലയ പരിസരത്ത് ക്യാന്പ് ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.



Parish Calendar

side


Footnotes

Grab pavaratty shrine Button
All links to this blog are very much appreciated. Click here to choose your button.

Simon  on Twitter

Go Mobile - pavarattyshrine.mofuse.mobi