പാ​വ​റ​ട്ടി തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്കം

സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഉൗ​ട്ടുതി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ഉ​ച്ച​തി​രി​ഞ്ഞ് അ​ഞ്ച​ര​യ്ക്ക് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. വൈ​കീ​ട്ട് ഏ​ഴി​നു പാ​വ​റ​ട്ടി സെ​ന്‍റ് തോ​മ​സ് ആ​ശ്ര​മാ​ധി​പ​ൻ ഫാ. ​ആ​ന്‍റ​ണി വേ​ല​ത്തി​പ്പ​റ​ന്പി​ൽ ദേ​വാ​ല​യ ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച്ഓ​ണ്‍ നി​ർ​വ​ഹി​ക്കു​ന്ന​തോ​ടെ ദേ​വാ​ല​യ​വും പ​രി​സ​ര​വും ബ​ഹു​വ​ർ​ണ ദീ​പ​പ്ര​ഭ​യി​ൽ മു​ങ്ങും. തു​ട​ർ​ന്ന് രാ​ത്രി എ​ട്ടി​ന് തെ​ക്കു​ഭാ​ഗം വെ​ടി​ക്കെ​ട്ട് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ തി​രു​മു​റ്റ​ മെ​ഗാ ഫ്യൂ​ഷ​ൻ അ​ര​ങ്ങേ​റും. നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ങ്ങ​ൾ.

0 Comments