വിശുദ്ധ കുര്‍ബ്ബാന


             വി. കുര്‍ബ്ബാന കൂദാശയാണ്. ഈശോയുടെ ജീവിതം മുഴുവന്‍ അടങ്ങിയിരിക്കുന്ന     കൂദാശ. അതുപോലെ വി. കുര്‍ബാന ഒരു ബലിയാണ്. ബലി എന്ന് പറഞ്ഞാല്‍ ഈശോയുടെ ഐഹിക ജീവിതത്തിന്‍റെ തുടര്‍ച്ചയാണ്. ഈശോയുടെ ഐഹിക ജീവിതത്തിന് രണ്ട് ഘട്ടങ്ങള്‍ ഉണ്ട്. ഒന്ന് ബെത്ലഹേമില്‍ ആരംഭിച്ച് നസ്രത്തില്‍ വളര്‍ന്ന് കാല്‍വരിയില്‍ മരിച്ച് ഉയിര്‍ത്ത് ഒലിവ് മലയില്‍ നിന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്തതുവരെ നീണ്ടു നില്‍ക്കുന്ന ജീവിതം. രണ്ട,് ഊട്ടുശാലയില്‍ ആരംഭിച്ച് ലോകാവസാനം വരെ നീണ്ടു നില്‍ക്കുന്ന ബലി. ഈശോയുടെ ജീവിതത്തിലെ ആദ്യഘട്ടം മനുഷ്യ ശരീരത്തില്‍ മറഞ്ഞ് അവിടുന്ന് നിര്‍വ്വഹിച്ചു. രണ്ടാമത്തെ അപ്പത്തിന്‍റെയും വീഞ്ഞിന്‍റേയും സദൃശ്യത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നു. വി. കുര്‍ബാന എന്ന ബലി ഈശോ ഊട്ടുശാലയില്‍ അര്‍പ്പിച്ച ബലിയുടെ തുടര്‍ച്ചയാണ്. ഈ ബലി തന്നെയാണ് കുരിശില്‍ അര്‍പ്പിക്കപ്പെട്ടത്.
           ബലിയില്‍ സംബന്ധിക്കേണ്ടത് ഈശോയുടെ കൂടെ ബലിഅര്‍പ്പിച്ചുകൊണ്ടാണ്. ഈശോ കാര്‍മ്മികനാണ്. നാം ഈശോയുടെ കൂടെ കാര്‍മ്മികരാകണം. ഈശോ ബലിവസ്തുവാണ്.  ഈശോയുടെകൂടെ ചേര്‍ന്ന് ബലിവസ്തുവായി നമ്മെതന്നെ സമര്‍പ്പിക്കണം. ഈശോ 33 വര്‍ഷം ഒരുങ്ങിയശേഷമാണ് ബലിയര്‍പ്പിച്ചത്. ആ ഒരുക്കം അനുസരണവും ദാരിദ്യ്രവും അദ്ധ്വാനവും ക്ലേശവും അപമാനവും  നിറഞ്ഞതായിരുന്നു. ഇതുപോലെ നാം ഒരുങ്ങണം.
           യേശുവിന്‍റെ ബലിയുടെ തുടര്‍ച്ചയായ വി. കുര്‍ബാനയുടെ വിവിധഭാഗങ്ങള്‍ മനസ്സിലാക്കാം. (മ) ആമുഖ പ്രാര്‍ത്ഥനകള്‍ (യ) ദൈവവചന പ്രഘോഷണം (ര) കാഴ്ചവസ്തുക്കളുടെ ഒരുക്കം (റ) അനാഫൊറ (കൂദാശ കര്‍മ്മം) (ല) അനുരഞ്ജന ശുശ്രൂഷയും വിഭജന ശുശ്രൂഷയും (ള) വി. കുര്‍ബാനയുടെ സ്വീകരണം (ഴ) സമാപന പ്രാര്‍ത്ഥനകള്‍
ആമുഖ പ്രാര്‍ത്ഥനകള്‍
1.    കുരിശുവര  യേശുവിന്‍റെ കുരിശാണ് നമ്മുടെ രക്ഷക്ക്  നിദാനം.
2.   അന്നാപ്പെസഹാ തിരുനാളില്‍ ..... നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവിന്‍
3.   അത്യുന്നതങ്ങളില്‍  ഈ ഗാനാലാപനം വഴി അത്യുന്നതനായ ദൈവത്തിന് സ്തുതിയും ആരാധനയും സമര്‍പ്പിക്കുന്നു.
4.   ആമ്മേന്‍  തൊട്ട്  മുന്പ് ചൊല്ലിയ പ്രാര്‍ത്ഥനയില്‍ നാമും ഉള്‍ചേരുന്നു എന്ന് ഏറ്റുപറയുകയാണ് ചെയ്യുന്നത്.
5.   സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...  ഈ പ്രാര്‍ത്ഥനയിലൂടെ ദൈവത്തെ പിതാവേ എന്ന് വിളിക്കുന്പോള്‍ നാം പരസ്പരം സഹോദരങ്ങളാണെന്ന് അനുസ്മരിപ്പിക്കുന്നു.
6.   നമുക്ക് പ്രാര്‍ത്ഥിക്കാം സമാധാനം  യേശു ക്രിസ്തു നമ്മോടു കൂെടയുണ്ട് എന്ന് അര്‍ത്ഥമാക്കുന്നു.     
7.   സങ്കീര്‍ത്തനമാല  ദിവ്യബലി വിശുദ്ധിയോടെ അര്‍പ്പിക്കാനുള്ള ശക്തി ആര്‍ജ്ജിക്കുകയാണ് ഈ പ്രാര്‍ത്ഥനയിലൂടെ.
8.   ധൂപാര്‍പ്പണം  വി. കുര്‍ബ്ബാനയില്‍ 5 പ്രാവശ്യം ധൂപാര്‍പ്പണം നടത്തുന്നു. ദൈവത്തെ പ്രസാദിപ്പിക്കുക, പാപമോചനം സാധിക്കുക, ബലി വസ്തുക്കളേയും കാര്‍മ്മികനേയും സമൂഹത്തേയും വിശുദ്ധീകരിക്കുക.
9.         ഉത്ഥാനഗീതം  സര്‍വ്വാധിപനാം കര്‍ത്താവേ  ജീവനും പുനരുത്ഥാനവുമായ യേശുവിലുള്ള വിശ്വാസം സമൂഹം ഏറ്റു പറയുന്നു.
                                                നിങ്ങളുടെ സ്വന്തം കൊച്ചച്ചന്‍
                                                ഫാ. ലിന്‍റോ തട്ടില്‍

0 Comments