ആരവങ്ങളില്ലാതെ, വി​ശു​ദ്ധി​യു​ടെ നി​റ​വി​ൽ പാ​വ​റ​ട്ടി തി​രു​നാ​ൾ



സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ൽ അ​നു​ഗ്ര​ഹ​ദാ​യ​ക​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ല​ളി​ത​മായ ച​ട​ങ്ങു​ക​ളോ​ടെ തു​ട​ങ്ങി.

ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ജ​ന​സാ​ന്നി​ധ്യ​മി​ല്ലാ​തെ​യാ​യി​രു​ന്നു തി​രു​നാ​ൾ തി​രു​ക്കർ​മ​ങ്ങ​ൾ ന​ട​ത്തി​യ​ത്. തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ൽ വൈ​കി​ട്ട് ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ കൂ​ടുതു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്കും അ​തി​രൂ​പ​ത വി​കാ​രി ജ​ന ​റാ​ൾ മോ​ണ്‍.​ ജോ​സ് വ​ല്ലൂരാ​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തീ​ർ​ത്ഥ​കേ​ന്ദ്രം വി​കാ​രി ഫാ.​ ജോ​ണ്‍​സ​ണ്‍ ഐ​നി​ക്ക​ൽ തി​രു​നാ​ൾ തി​രു​ക്കർ​മങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. വി​ശു​ദ്ധ യൗ​സേ​പ്പി​താ​വേ, ഞ​ങ്ങ​ൾ​ക്കുവേ​ണ്ടി അ​പേ​ക്ഷി​ക്ക​ണ​മേ എ​ന്ന പ്രാ​ർ​ത്ഥ​നാമ​ന്ത്രം ഉ​രു​വി​ട്ട് പ​തി​നാ​യി​ര​ങ്ങ​ളാ​ണു മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടുതു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ദേ​വാ​ല​യ​ത്തി​ലെ​ത്തി വി​ശു​ദ്ധ​നെ വ​ണ​ങ്ങാ​ൻ ക​ഴി​യി​ല്ലെന്ന സ​ത്യം ഉ​ൾ​ക്കൊണ്ടും അം​ഗീ​ക​രി​ച്ചും വി​ശ്വാ​സി​ക​ൾ വീ​ടു​ക​ളി​ലി​രു​ന്നു സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു.

ഇന്നു രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ ഗാ​ന പൂ​ജ​യ്ക്കു ഫാ.​ വി​ൽ​സ​ണ്‍ പി​ടി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ സി​ന്‍റോ പൊ​ന്തേ​ക്ക​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

ആ​ഘോ​ഷ​ങ്ങ​ളും ആ​വേ​ശ​ങ്ങ​ളു​മി​ല്ലാ​തെ ഉൗ​ട്ടു നേ​ർ​ച്ച​യും ദീ​പാ​ല​ങ്കാ​ര​വു​മി​ല്ലാ​തെ വാ​ദ്യ​മേ​ള​ങ്ങ​ളും വെ​ടി​ക്കെ​ ട്ടു​മി​ല്ലാ​തെ ജ​ന സാ​ന്നി​ധ്യം ഒ​ട്ടു​മി​ല്ലാ​തെ വി​ശ്വാ​സ​ത്തി​ന്‍റെ​യും വി​ശു​ദ്ധി​യു​ടെ​യും നി​റ​വി​ൽ ഈ ​വ​ർ​ഷ​ത്തെ പാ​വ​റ​ട്ടി തി​രു​നാ​ളും ച​രി​ത്ര​മാവുക​യാ​ണ്.

0 Comments