ജനാധിപത്യത്തിന്‍റെ വിജയത്തില്‍ സന്തോഷം: സി.ബി.സി.ഐ

ജനാധിപത്യത്തിന്‍റെ വിജയത്തില്‍ സഭയ്ക്ക് അതിയായ സന്തോഷമുണ്െടന്നു തെരഞ്ഞടുപ്പ് വിജയത്തെക്കുറിച്ച് സി.ബി. സി. ഐ പ്രതികരിച്ചു. ജനാധിപ ത്യത്തിന്‍റെ വിജയം സഭയുടെയും വിജയമാണ് സി.ബി. സി.ഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് സ്റ്റനിസ്ലാവസ് ഫെര്‍ണാണ്ടസ് പറഞ്ഞു.

ക്രൈസ്തവരും മതന്യൂന പക്ഷങ്ങളുടെയും വിജയമാണിത് ഒറീസയും, ഗുജറാത്തും ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് ഭാരത സഭ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിന്‍റെ വിജയത്തിനൊപ്പം ഇതൊരു വെല്ലുവിളികൂടിയാണ് മതേതരമൂല്യങ്ങളെ സംരക്ഷിക്കാത്തവര്‍ നാളെ ചവറ്റുകുട്ടയിലെറിയപ്പെടും, കണ്ടമാലിലും, കര്‍ണാടകയിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ തങ്ങളുടെ പെട്ടിയില്‍ വീഴുന്ന വോട്ടുകളെപ്പറ്റിയാണ് രാഷ്ട്രീയ നേതൃത്വം.

ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റവ ഡോ: റാഫേല്‍ ചീനാത്ത് പറഞ്ഞു. ക്രൈസ്തവന്‍റെ വേദനക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് ഡല്‍ഹി സഹായമെത്രാന്‍ റവ ഡോ: ഫ്രാങ്കോ മുളയ്ക്കല്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യവും മതേതരത്വവും ആഗ്രവിച്ച് അതിനായി പ്രവര്‍ത്തിച്ച സാധാരണക്കാരായ ജനതയെ സഭ ആദരിക്കുന്നു, വികസനവും ജനക്ഷേമ പദ്ധതികളുമാണ് രാജ്യത്തിന് വേണ്ടത് ഭിന്നതയും കലഹവുമല്ല, പുതിയ സര്‍ക്കാരിന് കത്തോലിക്കാ സഭ പൂര്‍ണ്ണ പിന്തുണ നല്‍കുന്നു ബിഷപ് ഫ്രാങ്കോ പറഞ്ഞു. സാധാരണക്കാന്‍റെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയട്ടെ. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര മുന്നണിയെ വിജയിപ്പിച്ചതില്‍ തങ്ങള്‍ ഈ നാട്ടിലെ ജനങ്ങളെ അഭിനന്ദിക്കുന്നു, അഖിലേന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡോ: ജോണ്‍ ദയാല്‍ പറഞ്ഞു. ഹൈന്ദവ ഫാസിസം പുതിയ ഇരകളെ തേടുന്പോള്‍ തെരഞ്ഞെടുപ്പ് ഫലം എന്തുകൊണ്ടും ആശ്വാസമാണെന്ന് ഡോ: ദയാല്‍ അഭിപ്രായപ്പെട്ട

0 Comments