ഹായ് കൂട്ടുകാരേ!

ഹായ് കൂട്ടുകാരേ! സുഖമല്ലേ! പരീക്ഷക്കാലമാ! ഉത്സാഹിച്ച് പഠിക്കണം കേട്ടോ! കുറച്ച് ബുദ്ധിമുട്ട് ഉണ്ടെങ്കിലും, സന്തോഷത്തോടെ അവധിക്കാലം അടിച്ചു പൊളിക്കാമല്ലോ... അതേ... പരീക്ഷയ്ക്ക് ഒരുങ്ങുന്പോള് ചില കാര്യങ്ങള് ശ്രദ്ധിച്ചാല് നല്ലത്.

1. പ്രാര്ത്ഥന 

 ചോദിക്കുവിന് നിങ്ങള്ക്ക് ലഭിക്കും... ചോദിക്കുന്ന ഏവനും ലഭിക്കുന്നു (മത്താ 7, 78) പരീക്ഷാ സമയത്ത് നന്നായി പ്രാര്ത്ഥിക്കണം. താന് പാതി ദൈവം പാതി എന്നാണല്ലോ. പഴമൊഴി. നമ്മില് ദൈവികത നിറഞ്ഞ അന്തരീക്ഷം ഉണ്ടാവുകയാണെങ്കില് പരീക്ഷയ്ക്ക് സഹായകരമാകും. ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാനും, പേടിയകറ്റാനും ശ്രദ്ധ പതറാതെ പഠിക്കാനും പ്രാര്ത്ഥന നമ്മെ സഹായിക്കും. പ്രത്യേകിച്ച് പരി. ആത്മാവിനോടുള്ള പ്രാര്ത്ഥന. പരി. ആത്മദാനങ്ങള്ക്കൊണ്ട് നിറയ്ക്കണമേ എന്ന് തുടര്ന്ന് പ്രാര്ത്ഥിക്കാം.

2. ഏകാഗ്രത
പഠനസമയം മുഴുവന് പഠത്തിനായി ചെലവഴിക്കുക. പഠിച്ചവ വീണ്ടും വീണ്ടും സ്വയം ചോദിച്ചും ചര്ച്ച ചെയ്തും ഉറപ്പിക്കുക. പലവിചാരങ്ങള് കൂടാതെ മുഴുവന് ശ്രദ്ധയും പഠനത്തിലൂന്നിയതാകുന്പോള് ഏകാഗ്രത കിട്ടുന്നു. ശരിയായ വ്യായാമം, യോഗ എന്നിവ ഏകാഗ്രതയ്ക്ക് സഹായകരമായി നിലകൊള്ളുന്നു.

3. ടൈം ടേബിള്
പഠനം രസകരമാവാന് ടൈം ടേബിള് ശരിപ്പെടുത്തുക. സമയനിഷ്ഠ പാലിക്കാന് ശ്രദ്ധിക്കുക. അത് പരീക്ഷക്കൊരുങ്ങുന്പോഴും പരീക്ഷ എഴുതുന്പോഴും. സാധാരണ ദിവസങ്ങളില് നിന്ന് വ്യത്യസ്തമായി പരീക്ഷാ ദിവസത്തേയ്ക്കായി ഒരു ടൈം ടേബിള് ക്രമീകരിക്കുന്നത് നല്ലതായിരിക്കും. പരീക്ഷ എഴുതുന്പോള് മാര്ക്കിനനുസരിച്ച് എഴുതുക. തോന്നുന്നതെല്ലാം എഴുതി വയ്ക്കുന്നത് സമയ നഷ്ടത്തിനും മാര്ക്ക് നഷ്ടത്തിനും കാരണമാകും.

4. ആരോഗ്യം
പരീക്ഷാദിവസങ്ങളില് ഭക്ഷണക്രമീകരണം വേണം. അമിതഭക്ഷണം ഉറക്കം വരുത്തും. ജീവിക്കാന് വേണ്ടി ഭക്ഷിക്കുക! ഭക്ഷിക്കാന് വേണ്ടി ജീവിക്കരുത് എന്ന പഴമൊഴി ഓര്ക്കുക. ചിലര് ബുദ്ധിവര്ദ്ധിക്കാന് മരുന്നു കഴിക്കാറുണ്ട്. അത് അപകടം വരുത്തിവയ്ക്കും. അഞ്ച് മണിക്കുറോളം ഉറങ്ങി, ശരിയായ വ്യായാമം നടത്തി പഠനത്തില് മുഴുകുക. പരീക്ഷാ വിജയത്തിനുവേണ്ടി ഉപവാസയജ്ഞം ആരംഭിക്കേണ്ട. പരീക്ഷ കഴിഞ്ഞിട്ട് മതി. ഏവര്ക്കും നല്ലൊരു പരീക്ഷാക്കാലവും എല്ലാവിധ വിജയാശംസകളും നേരുന്നു. 

സ്നേഹത്തോടെ 

 ജിജോച്ചന്

0 Comments