Happy Birthday

ക്രിസ്തുമസ്സിന്റെ ദിവസങ്ങളിലെ തണുപ്പത്ത് പുറത്തിറങ്ങി നടക്കുന്പോള് ഓര്മ്മവരുന്ന ചില ചിന്തകളുണ്ട്. രണ്ടായിരം വര്ഷംമുന്പ് ജോസഫിനോടൊത്തു പൂര്ണ്ണഗര്ഭിണിയായ മറിയം കഴുതപ്പുറത്ത് റോഡില്ക്കൂടിയായിരിക്കുമല്ലോ യാത്ര ചെയ്തത്. ഗുഹപോലുള്ള പശുതൊഴുത്തില് പിറന്ന യേശുവിനെക്കുറിച്ചും നാം ഓര്ക്കും.

 രണ്ടായിരം വര്ഷംമുന്പ് ഇതുപോലെ ക്ലേശഭൂയിഷ്ടമായ ഒരു സാഹചര്യത്തില് പശുക്കളെ കെട്ടുന്ന വെറുമൊരു ഗുഹയില് നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില് ഉയര്ന്നതും അതുകേട്ട്, ആ കുന്നിന്ചരിവുകളില് ആടിനെ മേയ്ച്ചുകൊണ്ടു നടന്നിരുന്നവര് എത്തിയതുമായ സംഭവത്തെക്കുറിച്ചും ഓര്ക്കും.

വര്ഷങ്ങള് മുന്പുതന്നെ ആ ചരിത്രസംഭവം ആവര്ത്തിക്കപ്പെടുന്നു. പലസ്തീന് നാട്ടില് മാത്രമല്ല ലോകത്തിന്റെ ഏതൊരു കോണിലും ഉണ്ണാനും ഉല്ലസിക്കാനും ഉഗ്രമായ തണുപ്പകറ്റാനുമുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളുമുള്ള വഴിയന്പലത്തില് ദൈവത്തിനു പിറക്കാന് ഇടമുണ്ടായിരുന്നില്ല. തങ്ങളുടെ രക്ഷകന് ഒരു പശുത്തൊഴുത്തിലാണു ജനിക്കുവാന് പോകുന്നതെന്നും ബേത്ലഹേമിലെ പ്രഭുക്കന്മാര് അറിഞ്ഞില്ല. ആടുകളെ കാത്തുകൊണ്ടും പറന്പില് കിടന്നുറങ്ങിയ ഇടയന്മാരെയാണു സര്വ്വജനത്തിനുമുണ്ടാകുവാനുള്ള മഹാസന്തോഷത്തിന്റെ സദ്വാര്ത്ത ദൂതന്മാര് അറിയിച്ചത്. ലോകചരിത്രത്തെ കീഴ്മേല് മറിച്ച ആ സംഭവത്തിന്റെ ദൃക്സാക്ഷികളാകാനുള്ള മഹാഭാഗ്യം ആ അജപാലകര്ക്കാണ് ഉണ്ടായത്.

ക്രിസ്തുവിനു ജനിക്കുവാന് ഇടം നല്കാതെ ജനകോടികള് ക്രിസ്തുമസ്സ് ആശംസിക്കാനും തിന്നാനും കുടിക്കാനും മറ്റുമായി കോടിക്കണക്കിനു പണം ചെലവിടുന്പോള് നാം ഓര്ക്കാറുണ്ടോ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ മനുഷ്യരെ ആശ്വസിപ്പിക്കുവാന് അവതീര്ണ്ണനായ ലോകരക്ഷകന്റെ ജന്മദിനം ആണ് നാം ആഘോഷിക്കുന്നതെന്ന്? നിങ്ങളുടെ സ്വന്തം കൊച്ചച്ചന്

ഫാ. ലിന്റോ തട്ടില്

0 Comments