മഹോത്സവം :

മഹത്തായ ഉത്സവമെന്നാണ് ഇതിന്റെ അര്ത്ഥം. ഉത്സവം എന്ന വാക്കിന് പ്രയത്നാരംഭം, സന്തോഷിക്കല്, ആഘോഷിക്കല് എന്നൊക്കെയാണ് അര്ത്ഥം. ഇത് വലിയ ബലിയര്പ്പണമാണ്. ബാഹ്യമായ ആഘോഷങ്ങളൊക്കെ അതോടൊപ്പം ഉണ്ടാകും. ബലിയര്പ്പണത്തിന്റെ പ്രാധാന്യം ഇത് സൂചിപ്പിക്കുന്നു.

മാലാഖ : സന്ദേശ വാഹകന്റെ എന്നര്ത്ഥമുള്ള സുറിയാനിപ്പദമാണ് മാലാഖ. ഇംഗ്ലീഷില് എയ്ഞ്ചല് എന്ന വാക്ക് ആന്ജെലോസ് എന്ന ഗ്രീക്കു വാക്കില് നിന്നുണ്ടായ ആഞ്ചെലൂസി എന്ന ലത്തീന് പദത്തില് നിന്നാണ് ഉണ്ടായത്.

മിസ്സം : പ്രേഷിതവേലയെ സംബന്ധിച്ച പ്രദേശം എന്ന അര്ത്ഥത്തില് ഉപയോഗിക്കുന്ന വാക്കാണ് മിസ്സം. മിസ്സിയോ (ങശശൈീ) എന്ന ലത്തീന് പദത്തില് നിന്നുണ്ടായ പോര്ത്തുഗീസ് പദമാണത്. ദൗത്യം, കടമ, അയയ്ക്കപ്പെടല് എന്നൊക്കെയാണ് ഇതിന്റെ അര്ത്ഥം. പ്രേഷിതന്റെ കടമയെ ഇത് സൂചിപ്പിക്കുന്നു. മേരിറാണി മഠം, പാവറട്ടി.

0 Comments