കേന്ദ്രസമിതി യോഗം

കുടുംബക്കൂട്ടായ്മ യൂണിറ്റ് പ്രസിഡണ്ടുമാരുടേയും കേന്ദ്രസമിതിയുടേയും ഒരു സംയുക്തയോഗം 24112013 ഞായറാഴ്ച രാവിലെ 9.00 മണിക്ക് യോഗഹാളില് വികാരി ബഹു. നോബി അന്പൂക്കനച്ചന്റെ അദ്ധ്യതയില് കൂടുകയുണ്ടായി. ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ജാതിമതവ്യത്യാസം കൂടാതെ ഓരോ യൂണിറ്റില് നിന്നും 5 പേര്ക്ക് 5 കി. ഗ്രാം വീതം അരി വിതരണം നടത്തുന്നതിനും പള്ളിനട 80 നക്ഷത്രവിളക്കുകളാല് അലങ്കരിക്കുന്നതിനും യൂണിറ്റുകള്ക്ക് ആവശ്യമായ പ്രാര്ത്ഥനാപുസ്തകങ്ങളും, ഒപ്പീസ് പുസ്തകങ്ങളും വാങ്ങി ബുക്ക് സ്റ്റാളിലൂടെ വിതരണ ചെയ്യുന്നതിനും, ശതാംശത്തിന്റെ പിരിവ് മുടക്കം കൂടാതെ എല്ലാ മാസവും 15ാം തിയ്യതിക്കുള്ളില് യൂണിറ്റ് ഭാരവാഹികള് പള്ളി ഓഫീസില് അടയ്ക്കുന്നതിനും, കേന്ദ്രസമിതിയുടെ അനുമതി കൂടാതെ യൂണിറ്റുകള് പുതിയ ധനാഗമമാര്ഗ്ഗങ്ങള് ആരംഭിക്കരുതെന്നും തീരുമാനിച്ചു. സെപ്റ്റബര് മാസത്തില് നടത്തിയ സെമിനാറിന്റെ ഗ്രൂപ്പ് ചര്ച്ചയില് ഉരുത്തിരിഞ്ഞ ആശയങ്ങള് എഴുതി എല്ലാ യൂണിറ്റ് പ്രസിഡണ്ട്മാര്ക്കും വിതരണം ചെയ്യുകയും, അതിലെ നിര്ദ്ദേശങ്ങള് യൂണിറ്റ് തലത്തില് സാധിക്കാവുന്നവ പ്രാവര്ത്തികമാക്കുന്നതിനും തീരുമാനിച്ചു. ക്രിസ്തുമസ്സ് ആഘോഷങ്ങള്ക്ക് ആരംഭം കുറിച്ച് അദ്ധ്യക്ഷന് കേക്ക് മുറിച്ച് എല്ലാവര്ക്കും വിതരണം ചെയ്തു. കണ്വീനര് ഇ. ഡി. ജോണ് ആമുഖ പ്രസംഗവും ട്രഷറര് വി. ജെ. തോമസ് കണക്കും അവതരിപ്പിച്ചു. സെക്രട്ടറി സി. കെ. ജോസ് ചര്ച്ചകള്ക്ക് നേതൃത്വം നല്കി. ജോ. കണ്വീനര് ജോസഫ് ബെന്നി സ്വാഗതവും ജോ. സെക്രട്ടറി സുബിരാജ് തോമസ് നന്ദിയും പ്രകാശിപ്പിച്ചു.

0 Comments