പ്രതിനിധിയോഗ തീരുമാനങ്ങള് (13.10.2013)

ബ. വികാരി നോബി അന്പൂക്കനച്ചന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രാര്ത്ഥനയ്ക്കുശേഷം കൈക്കാരന് ശ്രീ. ടി. വി. ദേവസ്സി സ്വാഗതം ആശംസിച്ചു. കഴിഞ്ഞ രണ്ട് യോഗങ്ങളില് ഹാജരില്ലാതിരുന്ന മൂന്ന് അംഗങ്ങള് സത്യപ്രതിജ്ഞചെയ്തു.

ഒക്ടോബര് മാസത്തിലെ റിപ്പോര്ട്ട് വായിച്ച് ചര്ച്ചചെയ്ത് പാസ്സാക്കി. ഒക്ടോബര് മാസത്തിലെ കണക്കും ഓഡിറ്റ് റിപ്പോര്ട്ടും വായിച്ച് ചര്ച്ച ചെയ്തു. ഓഡിറ്റര്മാര് ആവശ്യപ്പെടുന്ന രേഖകള് ഹാജരാക്കി നല്കുവാന് കൈക്കാരന്മാരെ ചുമതലപ്പെടുത്തി. ആയതിനുശേഷം ഒക്ടോബര് മാസത്തെ കണക്ക് പാസ്സാക്കുവാന് തീരുമാനിച്ചു.

തിരുനെല്ലൂര് കപ്പേളക്ക് മതില് നിര്മ്മിക്കുന്നതിന് അപേക്ഷ വെച്ചതിന്റെ അടിസ്ഥാനത്തില് ഒരു ലക്ഷം രൂപ അനുവദിച്ചു. സന്യാസിനിമാര് സഭാവസ്ത്രം സ്വീകരിക്കുന്ന ചടങ്ങ് നമ്മുടെ ഇടവകയില് വെച്ച് നടത്തുന്പോള് ചെലവുകള് പള്ളിയില് നിന്നും വഹിക്കുവാന് തീരുമാനിച്ചു.

യുവജനസംഗമത്തിന്റെ ചിലവിലേയ്ക്ക് ആളൊന്നിന് 50 രൂപവീതം 10000 രൂപ നല്കിയതിനുപുറമെ 6700 രൂപ കൂടി അനുവദിച്ചത് യോഗം അംഗീകരിച്ചു.

പൂവ്വത്തൂര് സെന്റ് ആന്റണീസ് സ്കൂള് കോന്പൗണ്ടില് കെട്ടിടം നിര്മ്മിക്കേണ്ടതിനെക്കുറിച്ച് അദ്ധ്യക്ഷന് ചര്ച്ച ക്ഷണിക്കുകയുണ്ടായി. സ്കൂളിനോട് ചേര്ന്ന് കൂടുതലായി വാങ്ങിച്ച സ്ഥലം സ്കൂള് കോന്പൗണ്ടിലേയ്ക്ക് എടുത്ത് അത്രയും സ്ഥലം വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയോടുകൂടി വിടുതല് ചെയ്ത് കിട്ടുവാന് വേണ്ട നടപടികള് പൂര്ത്തിയാക്കുവാന് യോഗം വികാരി, കൈക്കാരന്മാരെ ചുമതലപ്പെടുത്തി.

പളളിമേനോന് ശ്രീ. വി. വി. സേവ്യര് രാജിവെച്ചൊഴിയുന്ന തസ്തികയിലേയ്ക്ക് പുതിയതായി ഒരാളെ നിയമിക്കുവാന് തീരുമാനിച്ചു. ഒരു വര്ഷം പ്രൊബേഷന് കാലാവധിയായി നിശ്ചയിച്ചു. കൂടിയ പ്രായം 60 വയസ്സായി നിജപ്പെടുത്തി. സാന്ജോസ് ഹോസ്പിറ്റല് കമ്മറ്റിയിലെ മൂന്ന് ഒഴിവിലേയ്ക്ക് അടുത്ത യോഗത്തില് പേരുകള് നിര്ദ്ദേശിക്കുവാന് തീരുമാനിച്ചു. ചെന്നയ്ക്കടുത്തുള്ള ആവഡി പള്ളിപ്പണിക്ക് ഡിസംബര്‍ 2ാം ഞായറാഴ്ച (08.12.13) പിരിവുനടത്തുന്നതിന് അനുവദിച്ചു. പള്ളിയുടെ മുകളിലുള്ള കമാനങ്ങളില് എല്ലാ ബുധനാഴ്ചകളിലും ലൈറ്റ് തെളിയിക്കുവാന് തീരുമാനിച്ചു. യോഗഹാളില് പ്ലാറ്റ്ഫോം പണിക്കുവേണ്ടി വരുന്ന ചിലവുകളെക്കുറിച്ച് അന്വേഷിക്കുന്നതിന് കൈക്കാരന്മാരെ ചുമതലപ്പെടുത്തി. വി. യൗസേപ്പിതാവിന്റെ രൂപം മുഖമണ്ഡപത്തില് സ്ഥാപിക്കേണ്ടതുണ്ടോ എന്ന് ആലോചിച്ച് തീരുമാനമെടുക്കുവാന് കൈക്കാരന്മാരെ ചുമതലപ്പെടുത്തി.

പാരിഷ് ഹാളിനോട് ചേര്ന്ന് സ്ഥലം വില്പ്പനയ്ക്കുണ്ടോ എന്ന അന്വേഷിക്കുവാന് കൈക്കാരന്മാരെ ചുമതലപ്പെടുത്തി. കഇടഋ സ്കൂള് പണിക്ക് വന്നിട്ടുള്ള ബാദ്ധ്യതകള് തീര്ക്കുന്നതിന് പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വില്ക്കുന്നതിന് ബിഷപ്പ്സ്ഹൗസില് നിന്നും അനുമതി ലഭിക്കുവാന് വേണ്ട നടപടികള് പൂര്ത്തീകരിക്കുവാന് വികാരി, കൈക്കാരന്മാരെ ചുമതലപ്പെടുത്തി.

ഇടവകാംഗങ്ങള് മരിച്ചുകഴിഞ്ഞാല് ഫോട്ടോ ഫ്ളക്സുകള് കുരിശുപള്ളിക്കുസമീപം വെച്ചിട്ടുള്ള ബോര്ഡില് സ്ഥാപിക്കുവാന് തീരുമാനിച്ചു. സംസ്കാരശുശ്രൂഷകഴിഞ്ഞാല് വീട്ടുകാര് തന്നെ ഫ്ളക്സ് എടുത്ത് മാറ്റേണ്ടതാണ് സമീപത്തുള്ള സ്കൂളുകള് മിക്സഡ് ആക്കുന്നതിലേയ്ക്ക് നമ്മുടെ ചഛഇ നല്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

സെക്രട്ടറി

0 Comments