പ്രഭ ചൊരിഞ്ഞ് തിരുസ്വരൂപം

137-ാം മാധ്യസ്ഥ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ജനലക്ഷങ്ങളെ ആകര്‍ഷിക്കുന്നത് അത്ഭുത തിരുസ്വരൂപമാണ്. ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് കരുതുന്നതാണ് വിശുദ്ധ തിരുസ്വരൂപം. പള്ളിയും മദ്ബഹയും പല തവണ പുതുക്കിപ്പണിതപ്പോഴും വിശുദ്ധ യൗസേപ്പിതാവിന്റെ ഈ തിരുസ്വരൂപത്തിന് ഇളക്കം തട്ടിയിട്ടില്ല. സ്വര്‍ണ്ണപ്രഭ ചൊരിയുന്ന കിരീടവും ലില്ലിപ്പൂവുമേന്തി നില്‍ക്കുന്ന പാവറട്ടിയിലെ തിരുസ്വരൂപത്തെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. എണ്ണവ്യാപാരിയായിരുന്ന ഒലക്കേങ്കില്‍ മാണിയാണ് കൊച്ചിയില്‍ നിന്നും ഈ തിരുസ്വരൂപം കൊണ്ടുവന്നത്. കൊച്ചിയിലെ കമ്പനിയിലുണ്ടായിരുന്ന തിരുസ്വരൂപത്തില്‍ മാറ്റം വരുത്തി യൗസേപ്പിതാവിന്റെ തിരുസ്വരൂപം തയ്യാറാക്കുകയായിരുന്നു. ഈ തിരുസ്വരൂപത്തിന് കിരീടമുറപ്പിക്കാന്‍ എത്രശ്രമിച്ചിട്ടും കഴിഞ്ഞില്ലത്രേ. പിന്നീട് അധികൃതര്‍ വിഷമിച്ചിരിക്കെ ഏവരെയും അത്ഭുതപ്പെടുത്തി കിരീടം തനിയെ തിരുസ്വരൂപത്തിലേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് ഐതിഹ്യം.

ശനിയാഴ്ച വൈകീട്ട് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന സമൂഹബലിയെ തുടര്‍ന്നാണ് കൂടുതുറക്കല്‍ ശുശ്രൂഷയും തിരുസ്വരൂപം എഴുന്നള്ളിപ്പും നടക്കുക. 

0 Comments