പ്രദക്ഷിണ പകിട്ടോടെ പാവറട്ടി തിരുനാളിന് സമാപനം

പാവറട്ടി സെന്റ്‌ജോസഫ് തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍ സമാപിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2 മുതല്‍ 9 വരെ തുടര്‍ച്ചയായ ദിവ്യബലി നടന്നു. ഇംഗ്ലീഷ്‌കുര്‍ബാനയ്ക്ക് ഗാഗുല്‍ത്താ ധ്യാനകേന്ദ്രം അസി.ഡയറക്ടര്‍ ഫാ. ബിജോയ്പയ്യപ്പന്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിച്ചു. കണ്‍വീനര്‍ കെ.ജെ. ജെയിംസ് തിരികൊളുത്തിയതോടെ കരിമരുന്ന് പ്രയോഗത്തിന് തുടക്കമായി. തുടര്‍ന്ന് വെള്ളി, സ്വര്‍ണ്ണ കുരിശുകളും വാദ്യമേളങ്ങളും വര്‍ണവൈവിധ്യമാര്‍ന്ന 500ല്‍പരം മുത്തുക്കുടകളും അണിനിരന്ന ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. തിരുനാള്‍ ഊട്ട് സദ്യക്ക് ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന ദിവ്യബലിക്ക് ചിറ്റാട്ടുകര വികാരി ഫാ. ജോണ്‍സണ്‍ കാക്കശ്ശേരി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് രാത്രി ജോണ്‍ ഒ. പുലിക്കോട്ടിലിന്റെ നേതൃത്വത്തില്‍ കരിമരുന്ന് പ്രകടനം നടന്നു. ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍, പാവറട്ടി എസ്‌ഐ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. നോബി അമ്പൂക്കന്‍, ട്രസ്റ്റിമാരായ ടി.എല്‍. മത്തായി, എ.സി. ജോര്‍ജ്, ഡേവീസ്‌തെക്കേക്കര, എം.എ. തോമസ്, കണ്‍വീനര്‍ ജോസഫ്‌ബെന്നി വി.ടി., സി.എ. സെബാസ്റ്റ്യന്‍, തോമസ്​പള്ളത്ത്, സുബിരാജ്‌തോമസ്, എന്‍.ജെ. ലിയോ, ബൈജു ലൂയിസ്, കെ.ജെ. ജെയിംസ്, ജെറോം ബാബു, വി.എസ്. സെബി, ജോഷി കൊമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 28ന് എട്ടാമിടം ആഘോഷിക്കും.

0 Comments