ക്രിസ്ത്യാനി, ക്രിസ്മ, ക്രേദോ :

ക്രിസ്ത്യാനി : കേരളത്തില് ക്രിസ്ത്യാനി എന്ന പദം ആധുനികമാണ്. 17ാം നൂറ്റാണ്ടോടെയാണ് ഈ പ്രയോഗമുണ്ടായത്. അതിനുമുന്പ് നസ്രാണികള് എന്നാണ് ക്രിസ്തു ശിഷ്യര് അറിയപ്പെട്ടിരുന്നത്. ക്രിസ്തുവിന്റെ അനുയായി എന്നാണ് ക്രിസ്ത്യാനി എന്ന വാക്കിന്റെ അര്ത്ഥം. ക്രിസ്തു ശിഷ്യന്മാരെ ക്രിസ്ത്യാനി എന്ന വാക്കുപയോഗിച്ച് ആദ്യമായി വിളിച്ചത് അന്ത്യോക്യയിലാണെന്ന് പറയുന്നു.
ക്രിസ്മ : ആദ്യത്തെ വേദപാഠപുസ്തകത്തില് സ്ഥൈര്യലേപനത്തിന് ക്രിസ്മ എന്നാണ് പേര് കൊടുത്തിരിക്കുന്നത്. ഒലിവെണ്ണയും ബാള്സം സുഗന്ധദ്രവ്യവും കൂട്ടിച്ചേര്ത്തുണ്ടാക്കുന്ന തൈലമാണ് ക്രിസ്മ. മാമ്മോദീസ, സ്ഥൈര്യലേപനം മെത്രാന് പട്ടാഭിഷേകം, വസ്തുക്കളുടെ പവിത്രീകരണം എന്നീ കര്മ്മാനുഷ്ഠാനങ്ങളില് പൂശാന് ക്രിസ്മ ഉപയോഗിക്കുന്നു. പെസഹാവ്യാഴാഴ്ച നടക്കുന്ന കുര്ബാനയില് മെത്രാനാണ് ക്രിസ്മ ആശീര്വദിക്കുന്നത്. ഒരു ഗ്രീക്ക് വാക്കാണ് ക്രിസ്മ. പൂശാനുള്ള തൈലമായതുകൊണ്ടാണ് ക്രിസ്മ എന്നായത്. പൂശുക എന്നര്ത്ഥമുള്ള ക്രിയേയ്ന് എന്ന ഗ്രീക്കു ധാതുവില് നിന്നാണ് ക്രിസ്മ എന്ന നാമമുണ്ടായത്.

 ക്രേദോ : ക്രേദോ വിശ്വാസപ്രമാണം എന്ന പ്രയോഗം 18ാം നൂറ്റാണ്ടിലാണ് തുടങ്ങിയത്. ക്രേദോ എന്നതിന് ഞാന് വിശ്വസിക്കുന്നു എന്നാണ് അര്ത്ഥം. വിശ്വാസം ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയം കൊടുക്കലാണ് ശ്രദ്ധ. ലത്തീനില് ‘ക്രെദ്’ (= ഹൃദയം) ‘ദോ’ (= ഞാന് തരുന്നു) എന്നിവ ചേര്ന്നാണ് ക്രേദോ എന്ന ക്രിയ ഉണ്ടാകുന്നത്.

0 Comments