പ്രതിനിധിയോഗം ജൂലൈ 2013


ബ. വികാരി നോബി അന്പൂക്കനച്ചന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രാര്ത്ഥനയ്ക്കുശേഷം ട്രസ്റ്റി ശ്രീ. വര്ഗ്ഗീസ് തെക്കക്കര സ്വാഗതമാശംസിച്ചു. 14.07.2013 ലെ പ്രതിനിധിയോഗം റിപ്പോര്ട്ടും, 2013 ജൂണ്മാസത്തെ കണക്കും വായിച്ച് പാസ്സാക്കി.
ആസ്പത്രി സ്ഥിതിചെയ്യുന്ന കെട്ടിടത്തില് തുടങ്ങാന് ഉദ്ദേശിച്ച അഠങ കൗണ്ടര് വേണ്ടെന്ന് നിശ്ചയിച്ചു. ആസ്പത്രിയില് ഒരു ഇ.ഠ. സ്കാന് മെഷീന് സ്ഥാപിക്കുന്ന കാര്യം ചര്ച്ച ചെയ്തു. പ്രതിനിധിയോഗം ഉന്നയിച്ച വ്യവസ്ഥകള്ക്ക് വിധേയമായി സ്ഥാപിക്കാവുന്നതാണെന്ന് തീരുമാനിച്ചു.
പള്ളിയില് കപ്യാര് നിയമനത്തിന് അപേക്ഷ വിളിക്കുന്നതിനും അപേക്ഷകര് പത്താംക്ലാസ്സ് പാസ്സായവരും 30നും 50നും ഇടയ്ക്ക് പ്രായമുള്ളവരുമായിരിക്കണം എന്ന് തീരുമാനിച്ചു. (30 40), (40 50). പ്രൊബേഷന് കാലാവധി ഒരു വര്ഷമായിരിക്കുമെന്നും നിശ്ചയിച്ചു.
പാരിഷ് ഹാള് വാടകയ്ക്ക് എടുക്കുന്നവര് ബുക്ക് ചെയ്യുന്പോള് തന്നെ മുഴുവന് സംഖ്യയും അടയ്ക്കണമെന്നും ബുക്കിംഗ് ക്യാന്സല് ചെയ്താല് ബുക്ക് ചെയ്ത ആവശ്യത്തിന് 10 ദിവസം മുന്പുവരെ പകുതിസംഖ്യയും, അല്ലാത്ത പക്ഷം മുഴുവന് സംഖ്യയും നഷ്ടപ്പെടുന്നതുമായിരിക്കുമെന്നും തീരുമാനിച്ചു. ബുക്ക് ചെയ്ത പരിപാടിയുമായി ബന്ധപ്പെട്ടവര്ക്ക് ആകസ്മികമായി എന്തെങ്കിലും സംഭവിച്ചാല് സംഖ്യ തിരിച്ചുകൊടുക്കുന്ന കാര്യം ബ. വികാരി, കൈക്കാരന്മാര് കൂടി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുവാന് അധികാരപ്പെടുത്തി.
സെക്രട്ടറി
വി. എ. ബാസ്റ്റ്യന്

0 Comments