പാവറട്ടി തിരുന്നാളിന് മോഷൻ പോസ്റ്ററിന്റെ തിളക്കവും

പാവറട്ടി തീർത്ഥകേന്ദ്രം 146  ആം തിരുന്നാളിന്റെ പ്രചരണാർത്ഥം പാവറട്ടി പള്ളി മോഷൻ പോസ്റ്റർ പുറത്തിറക്കി. സചിത്ര പോസ്റ്ററുകൾ കാലം നീങ്ങിയതോടെ ചിത്ര ഭംഗിയോടൊപ്പം ആനിമേഷനും, സ്വരചേർച്ചയും , ആശയ സംപുഷ്ടതയും ഒത്തുചേർന്ന മോഷൻ പോസ്റ്ററുകൾ പ്രധാന ആശയ വിനിമയ മാർഗ്ഗമാക്കുകയാണ് പബ്ലിസിറ്റി കമ്മറ്റി. തീർത്ഥകേന്ദ്രം റെക്ടർ റവ.ഫാ.ജോൺസൺ ഐനിക്കൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. കമ്പ്യൂട്ടർ എഞ്ചിനീയറിങ്  വിദ്യാർഥിയും ഗ്രാഫിക്സ് വിദഗ്ദനുമായ എൻറിക് എസ് നീലങ്കാവിലാണ് നിർമ്മാണം. 

കമ്മറ്റി കൺവീനർ സൈമൺ നീലങ്കാവിൽ പരിപാടികൾക്ക് നേതൃത്വം നൽകി. സഹവികാരിമാരായ ഫാ. ഷിന്റോ മാറോക്കി. ഫാ. ഹേഡ്ലി നീലങ്കാവിൽ, ട്രസ്റ്റിമാരായ ലെസ്ലി ജോസഫ് , വി.എസ്.സെബി, ഒ.ജെ ജസ്റ്റിൻ, ജോയ് എ.ജെ, കമ്മറ്റി അംഗങ്ങളായ വി.എ റോബിൻ, നവീൻ ജോഷി, വി.വി. സേവ്യർ , സി.സി. ദേവസി, പി.എഫ്.ജോർജ് , പി.എൽ.സൈമൺ എന്നിവർ സംസാരിച്ചു. പ്രസിദ്ധമായ പാവറട്ടി തിരുന്നാൾ മെയ് 6, 7, 8 തിയതികളിലാണ്. കൊടികയറ്റം ഏപ്രിൽ 29 വെള്ളിയാഴ്ച നടക്കും 

0 Comments