പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ പുതിയ കൊടിമരം

വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ പുതിയ കെടിമരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പുതിയകൊടിമരത്തിന്റെ ആശീര്‍വാദം ശനിയാഴ്ച രാവിലെ 9ന് അതിരൂപതാ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിക്കും. 77 അടി ഉയരം വരുന്ന കൊടിമരമാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിലെ കരിങ്കല്‍ തറയ്ക്ക് മാറ്റം വരുത്താതെ ഗ്രാനൈറ്റ് പതിപ്പിച്ചിട്ടുണ്ട്. 13 ഇഞ്ച് വ്യാസമുള്ള വെള്ളിയില്‍ പൊതിഞ്ഞ കൊടിമരത്തിന് ഇടയ്ക്ക് സ്വര്‍ണ്ണനിറമുള്ള പിച്ചളക്കെട്ടുകളും സ്ഥാപിച്ചിട്ടുണ്ട്.

കൊടിമരത്തിന്റെ മുകളില്‍ 4 അടി വ്യാസമുള്ള കിരീടവും ലില്ലിപ്പൂവും അതിന് മുകളിലായി അഞ്ചടി ഉയരത്തില്‍ കുരിശും സ്ഥാപിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിലെ ഗ്രീന്‍ ഹോപ്പര്‍ എന്ന സ്ഥാപനമാണ് കൊടിമരം സ്ഥാപിച്ചത്. തൃശ്ശൂര്‍ അതിരൂപതയിലെ ഏറ്റവും ഉയരം കൂടിയ കൊടിമരമാണ് പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലുള്ളത്.

1 Comments

Please Enter Your Comment