സി. എല്‍. സി. പാവറട്ടി ശതോത്തര ദശാബ്ദി സമാപനം

ബഹു. ജേക്കബ്ബ് (ജാസ്) മേനാച്ചേരി കത്തനാര്‍ കേരളത്തിലെ ഇടവകപള്ളികളിലാദ്യമായി 1905 ല്‍ പാവറട്ടിയില്‍ തുടങ്ങിവെച്ച മരിന്‍ സൊഡാലിറ്റി (സി. എല്‍. സി.) 110 വര്‍ഷം പിന്നിടുകയാണ്. വിവിധ പരിപാടികളോടെ കൊണ്ടാടിയ ശതോത്തര ദശാബ്ദി ആഘോഷങ്ങളോടെ സമാപന സമ്മേളനം 2015 നവംബര്‍ 22-ാം തിയ്യതി ഞായറാഴ്ച രാവിലെ 8.30ന് അദിലാബാദ് ബിഷപ്പ് മാര്‍ . ഡോ. ആന്‍റണി പ്രിന്‍സ് പാണേങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. മഹനീയ  സദസ്സില്‍  തീര്‍ത്ഥകേന്ദ്രം  റെക്ടര്‍ റവ. ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അദ്ധ്യത വഹിച്ചു. സംസ്ഥാന സി. എല്‍. സി. പ്രസിഡണ്ട് വിനീഷ് കോളേങ്ങാടന്‍, പാലയൂര്‍ ഫൊറോന സി. എല്‍. സി. പ്രൊമോട്ടര്‍ ഫാ നിബിന്‍ തളിയത്ത്, ഇടവക കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി പ്രസിഡണ്ട് പ്രൊഫ. ജോണ്‍ ഇ. ഡി., ഇടവക ട്രസ്ര്റി സി. എ. സണ്ണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സി. എല്‍. സി. പാവറട്ടി യൂണിറ്റ് പ്രമോട്ടര്‍ ഫാ. ജെയ്സന്‍ വടക്കേത്തല ആമുഖപ്രഭാഷണം നടത്തി. വിവിധ സി. എല്‍. സി. വിഭാഗങ്ങളുടെ സെക്രട്ടറിമാര്‍ കുമാരി അനിറ്റ ടോമി (ജൂനിയര്‍) ശ്യാമ (വനിത) അനിറ്റ് ജോസഫ് (യൂത്ത്) ഡൊമിനിക് സാവിയോ (പ്രൊഫഷണല്‍) എന്നിവര്‍  റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പ്രൊഫഷണല്‍ സി. എല്‍. സി. പ്രസിഡണ്ട് ശ്രീ. ജെറോം മാസ്റ്റര്‍ സ്വാഗതവും യൂത്ത് സി. എല്‍. സി. പ്രസിഡണ്ട്  ജിന്‍റോ നന്ദിയും പറഞ്ഞു.

0 Comments