പാവറട്ടി തിരുനാള്‍ കമ്മിറ്റി

പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് ഒരുക്കള്‍ ഏര്‍പ്പെടുത്താന്‍ എട്ടംഗ കമ്മിറ്റിയായി. മെയ് 10, 11 തീയതികളിലാണ് തിരുനാള്‍. കെ.സി. ജോസ്, വി.ടി. ജോസഫ്, എന്‍.ജെ. ജെറോം, ബാബു, ഡേവിസ് പുത്തൂര്‍ എന്‍.ജെ. ലിയോ, വി.കെ. ജോസഫ്, കെ.ജെ.വിന്‍സെന്റ്, സി.എ. സണ്ണി എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ട്രസ്റ്റിമാരായ എന്‍. ആന്റണി, ടി.വി. ദേവസ്സി, ടി.ജെ. ചെറിയാന്‍, സി.സി. ജോസ്, കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി പ്രസിഡന്റ് ഇ.ഡി. ജോണ്‍, ഭക്തസംഘടന ഏകോപന സമിതി സെക്രട്ടറി ടി.കെ. ജോസ്, പ്രതിനിധിയോഗം സെക്രട്ടറി സി.കെ. വിന്‍സെന്റ് എന്നിവരുടെ നേതൃത്വത്തില്‍ മറ്റ് കമ്മിറ്റികളും രൂപവത്കരിച്ചു.

തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ യോഗത്തില്‍ അധ്യക്ഷനായി. അസി.വികാരിമാരായ ഫാ.ജോണ്‍ വെള്ളറ, ഫാ.ജിജോ കപ്പിലാംനിരപ്പല്‍, ഫാ. ബിനോയ് ചാത്തനാട് എന്നിവര്‍ പ്രസംഗിച്ചു.

1 Comments

  1. This comment has been removed by a blog administrator.

    ReplyDelete

Please Enter Your Comment