നമ്മുടെ ICSE SCHOOL


ജീവിതത്തിനുള്ള പരിശീലനമാണ് വിദ്യാഭ്യാസം അറിവാണ് ശക്തി. വിദ്യാഭ്യാസത്തിന് മൂന്ന് മാനങ്ങളുണ്ട്. Information ബോധനം, Formation സ്വഭാവ രൂപീകരണം, Transformation പരിവര്‍ത്തനം. മാതൃകാപരമായ വിദ്യാഭ്യാസത്തില് നിന്ന് ഇവ മൂന്നും പ്രതിക്ഷിക്കുന്നുണ്ട്.

വിടരാന് വെന്പുന്ന പൂമൊട്ടുകളാണ് വിദ്യാര്ത്ഥികള്. ഉദ്യാന പാലകരമായ അദ്ധ്യാപകര് എല്ലാ പുമൊട്ടുകളേയും വീക്ഷിക്കുകുയം പരിചരിക്കുകയും വിടരാനും വികസിക്കുവാനും, സൗരഭ്യം പരത്തുവാനും സാഹചര്യമൊരുക്കികൊടുക്കുകയും ചെയ്യുന്പോള് വിദ്യാഭ്യാസം പൂര്ണ്ണതയിലെത്തുന്നു.

പാവറട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു സംഗമ സ്ഥാനമാണ്. ഇവിടെ പതിനഞ്ചിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള് പ്രവര്ത്തിച്ചുവരുന്നുണ്ട്. ഇനിയും ഒരു പുതിയ സ്കൂളിന്റെ ആവശ്യം എന്താണെന്ന് ഒരു പക്ഷേ ആരെങ്കിലും സംശയിച്ചുപോകാന് സാധ്യതയുണ്ട്. നമ്മുടെ ഇടവയുടെ നേരിട്ടുളള മാനേജ്മെന്റില് 4 മലയാളം മീഡിയം സ്കൂളുകളാണ് പ്രവര്ത്തിച്ചുവരുന്നത്. ഈ 4 സ്കൂളുകളിലുമായി കഴിഞ്ഞ 15 കൊല്ലം മുന്പത്തെ കണക്കെടുത്താല് 2500ല് പരം കുട്ടികള് പഠിച്ചിരുന്നു. എന്നാല് ഇന്ന് അത് 500നു താഴെയാണ്. പഠിക്കാവുന്ന കുട്ടികളില്ലാഞ്ഞിട്ടല്ല, ഇന്നത്തെ നമ്മുടെ കുട്ടികള് ഭൂരിഭാഗവും നമ്മുടെ ഇടവകക്കു പുറത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് പഠിക്കുന്നത്. ഒന്നരകൊല്ലം മുന്പ് പ്രതിനിധി യോഗത്തില് ചര്ച്ച വന്നപ്പോള് ഏകദേശം 650 കുട്ടികള് ഇവിടെ നല്ല ഇംഗ്ലീഷ് മീഡിയം സ്കൂള് ഇല്ലാത്തതിനാല് പുറത്തുപോയി പഠിക്കുകയാണെന്ന് സ്ഥിതി വിവരകണക്കുകളിലൂടെ നാം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് നാം ചെയ്യുന്ന നിരവധി നന്മകളോട് ചേര്ത്തുവെയ്ക്കുവാന് നമുക്ക് ഉന്നതനിലവാരം പുലര്ത്തുന്ന സ്കൂള്, അതും ഇന്റര് നാഷണല് മേന്മയുള്ള സ്കൂള് തന്നെ വേണമെന്ന് ഒരേ സ്വരത്തില് ആവശ്യപ്പെട്ടത്. ഇങ്ങനെയാണ് ICSE School തന്നെ തുടങ്ങുക എന്ന നല്ല തീരുമാനത്തില് നാം എത്തിചേര്ന്നത്. ഇനി ഈ സംരംഭത്തിന്റെ ചുക്കാന് പിടിക്കാന് Administration & teaching ആരെ ഏല്പിക്കണമെന്ന ചിന്തയും പ്രാര്ത്ഥനയും അന്വേഷണവും എത്തിനിന്നത് St. Anns Congrigation എന്ന വലിയ സന്യാസ സംവിധാനത്തിലാണ്. ഈ congrigation ന്റെ പ്രധാന mission വിദ്യാഭ്യാസം മാത്രമാണ്.

ചരിത്രത്തിലെ ഉയര്ത്തിക്കെട്ടിയ രംഗവേദിയില് ഭൂതകാലത്തിന്റെ മഹത്വത്തില് പ്രചോദിതരായി മനുഷ്യരാശിയെ പ്രബുദ്ധരാക്കുകയും, പ്രബോധനങ്ങള് പ്രായോഗികമാക്കുകയും ചെയ്യുന്ന അധ്യാപകരാണ് നമുക്കാവശ്യം. അവര് സനാതനമൂല്യങ്ങളുടെ പ്രകാശ ഗോപുരങ്ങളായിരിക്കണം എന്നത് നാമൊക്കെ ചിന്തിച്ച് തീരമാനമെടുത്തിരിക്കുന്പോഴാണ് നമ്മുടെ Sisters നെ സമീപിച്ചതും നമ്മുടെ സ്വപ്നങ്ങളെക്കുറിച്ച് അവരോട് സംസാരിച്ചതും.

ധാരാളം ബദ്ധപ്പാടുകള് അവര്ക്കുണ്ടെങ്കിലും നമ്മുടെ നിരന്തരമായ സ്നേഹസമ്മര്ദ്ദവും, നമ്മുടെ ഇടവകാംഗങ്ങളായ St. Ann’s Sister ന്റെ ശുപാര്ശയും എനിക്കുള്ള ചെറിയ സ്വാധീനവും കൂടിയായപ്പോള് Sr. Provicncial ഈ വലിയ കര്ത്തവ്യം ഏറ്റെടുത്തു. തമിഴ് നാട്ടിലും ആന്ധ്രയിലും ധാരാളം ICSE School നടത്തുന്ന ബഹു. സിസ്റ്റേഴ്സ് അവരുടെ Congrigations ലെ ഏറ്റവും Excellent ആയ Sr. Blaise നെ പ്രിന്സിപ്പള് ആയി നമുക്ക് അനുവദിച്ചുതന്ന് നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. St. Ann’s Congrigation നോടുള്ള കടപ്പാട് കുറിക്കുന്നു.

ഭാരതീയ സങ്കല്പത്തില് അദ്ധ്യാപകന് ഗുരുവാണ്. ഇരുട്ട് നീക്കുന്നവനാണ് ഗുരു. ശിഷ്യന്റെ മനസ്സിലെ ഇരുട്ട് മാറ്റുകയും അവന്റെ ജീവിതപാതയില് വെളിച്ചം വിതറുകയും ചെയ്യുകയാണ് ഗുരുധര്മ്മം. ഗുരുവിന്റെ സ്ഥാനം ദൈവത്തോടും മാതാപിതാക്കളോടുമൊപ്പമാണ്. ഈ അര്ത്ഥതലങ്ങളെല്ലാം ഞാന് നമ്മുടെ അധ്യാപകരില് കാണുന്നു. നമ്മുടെ ICSE School എന്ന തീരുമാനം എടുത്തതുമുതല് ഇന്നുവരെയുള്ള പ്രവര്ത്തനങ്ങളെ വിലയിരുത്തുന്പോള് എല്ലാ നല്ല മനുഷ്യരുടേയും സഹകരണം നിര്ലോഭമായി ഉണ്ടായിട്ടുണ്ടെന്നുതന്നെ അംഗീകരിക്കണം. പ്രത്യേകിച്ച് സ്കൂളിനുവേണ്ടി രാപകലില്ലാതെ ഓടി നടക്കുന്ന 15 അംഗ കമ്മറ്റിയെ എത്ര സ്തുതിച്ചാലും മതിവരികയില്ല. ഇതിനു മുന്പുള്ള കാലഘട്ടങ്ങളിലെ കൈക്കാരന്മാരുടെ ഹകരണത്തിനുള്ള നന്ദി വാക്കുകളില് ഒതുക്കാവുന്നതല്ല. നമ്മുടെ ഓഫീസ് സ്റ്റാഫ് അംഗങ്ങളും കാര്യമായി സഹകരിച്ചിട്ടുണ്ട്. നമ്മുടെ കൊവേന്തയില പ്രയോരച്ചന്റേയും സി. കെ. സി. മദറിന്റേയും അനുഗ്രഹത്തോടും പ്രാര്ത്ഥനയോടും കൂടി സമാരംഭിച്ച ഈ വലിയ സംരംഭം ഇത്രയും വിജയപ്രദമായി നടന്നതിന്റെ പിന്നില് എല്ലാവരുടേയും ആത്മാര്ത്ഥമായ പ്രാര്ത്ഥനയുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു. നമ്മുടെ എഞ്ചിനിയര് Davis സര്, വര്ക്ക് ഏറ്റെടുത്ത ADCON Group, പള്ളിയുടെ ഭാഗത്തുനിന്ന് എല്ലാ വര്ക്കുകുളും ഇഞ്ചോടിഞ്ച് പരിശോധിച്ച് certifiy ചെയ്തു തരുന്ന നമ്മുടെ Bastin സര്, Site Supervisor ജോലി നന്നായി നടത്തിയ Mr. Vince, പിന്നെ സഹകരിച്ച എല്ലാ നല്ലവരായ ജോലിക്കാര് എല്ലാവര്ക്കും നന്ദിയും നന്മയും നേരുന്നു.

നാടെങ്ങും വിദ്യയുടെ വെട്ടം വിതറിയ ഒരു നൂറ്റാണ്ടിലേറെ പാവറട്ടിയുടെ സാംസ്കാരിക തനിമ തലമുറകളായി പകര്ന്നുനല്കുന്നതില് പ്രധാന പങ്കു വഹിച്ച പാവറട്ടി വി. യൗസേപ്പിതാവിന്റെ തീര്ത്ഥകേന്ദ്ര ട്രസ്റ്റിന്റെ പുതിയ സംരംഭമായ സാന് ജോസ് പബ്ലിക് സ്കൂള് ക്യാംപസിന്റെ ഔപചാരിക ഉദ്ഘാടനം ജനുവരി 1 ാം തിയ്യതി വൈകീട്ട് 6.30 ന് നിര്വ്വഹിക്കപ്പെടുകയാണ്. കാലത്തിന്റെ മാറ്റങ്ങള് ഉള്ക്കൊണ്ട് കൊണ്ട് അത്യാധുനിക സജ്ജീകരണങ്ങളോടെ ആധുനിക വിദ്യാഭ്യാസം എല്ലാവര്ക്കും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ സന്പൂര്ണ്ണമായ അക്കാദമിക സൗകര്യങ്ങളോടെയുള്ള മൂന്നു നിലക്കെട്ടിട സമുച്ചയമാണ് നാടിന് സമര്പ്പിക്കപ്പെടുന്നത്. പാവപ്പെട്ടവരും സധാരണക്കാരും ഒരുപോലെ നെഞ്ചിലേറ്റിയ സാന് ജോസ് എന്ന പുണ്യനാമത്തില് ആരംഭിച്ച ഈ ICSE School ആഗോള നിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ നാട്ടിന് പുറത്തും എത്തിക്കുകയാണ്. പാവട്ടിക്കാരായ നമുക്കെല്ലാവര്ക്കും ഏറെ അഭിമാനിക്കാം. നമ്മുടെ കുഞ്ഞോമനകള്ക്ക് ശോഭനമായ ഭാവിയും ഉറപ്പുവരുത്തുന്ന ഈ സംരംഭത്തിന്റെ ഉദ്ഘാടന ചടങ്ങുകളിലേയ്ക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.

0 Comments