യേശു ഏകജാതനായ പുത്രന് എന്ന് പറയുന്നതിന്റെ അര്ത്ഥമെന്താണ്?

യേശു തന്നെതന്നെ ദൈവത്തിന്റെ ഏകജാതനായ പുത്രന് എന്ന് വിളിക്കുകയും (അല്ലെങ്കില് ഏക പുത്രന് യോഹ : 3.16) പത്രോസും മറ്റുള്ളവരും അതിനു സാക്ഷ്യ വഹിക്കുകയും ചെയ്യുന്പോള് യേശു മാത്രമാണ് എല്ലാ മനുഷ്യരേയുംകാള് കൂടുതലായ മനുഷ്യന് എന്നാണ് ആ പ്രയോഗത്തിന്റെ അര്ത്ഥം.

 പുതിയ നിയമത്തിലെ പല വാക്യങ്ങളിലും (യോഹ. 1:14, 18, 1 യോഹ 4:9, ഹെബ്രാ. 1:2 മുതലായവ)യേശു ‘പുതന്’ എന്ന് വിളിക്കപ്പെടുന്നു. അവിടത്തെ മാമ്മോദീസായുടെ സമയത്തും രൂപാന്തരീകരണ സമയത്തും സ്വര്ഗ്ഗത്തില് നിന്നുള്ള സ്വരം യേശുവിനെ ‘എന്റെ പ്രിയ പുത്രന്’ എന്ന് വിളിക്കുന്നു. യേശു തന്റെ സ്വര്ഗ്ഗീയ പിതാവിനോട് തനിക്കുള്ള അനന്യമായ ബന്ധം തന്റെ ശിഷ്യന്മാര്ക്കു വെളിപ്പെടുത്തുന്നു. സര്വ്വവും എന്റെ പിതാവ് എന്റെ പക്കല് ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന് ആര്ക്കു വെളിപ്പെടുത്തികൊടുക്കാന് മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനേയും അറിയുന്നില്ല. (മത്താ 11:27) യേശുക്രിസ്തു യഥാര്ത്ഥത്തില് ദൈവപുത്രനാണെന്ന യാഥാര്ത്ഥ്യം അവിടത്തെ ഉത്ഥാനത്തില് വെളിച്ചത്തു വരുന്നു.

ദൈവം എന്തിന് യേശുവില് മനുഷ്യനായി?

മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടന്ന് സ്വര്ഗ്ഗത്തില് നിന്നിറങ്ങി. ദൈവം യേശുക്രിസ്തുവില് ലോകത്തെ തന്നോട് അനുരഞ്ജിപ്പിക്കുകയും മനുഷ്യവംശത്തെ പാപത്തിന്റെ ബന്ധനത്തില് നിന്ന് വീണ്ടെടുക്കുകയും ചെയ്തു. ‘തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു’ (യോഹ. 3:16). യേശുവില് ദൈവം നമ്മുടെ മര്ത്തൃശരീരമെടുത്തു (മനുഷ്യാവതാരം) നമ്മുടെ ഭൗതികാവസ്ഥയിലും നമ്മുടെ സഹനങ്ങളിലും നമ്മുടെ മരണത്തിലും പങ്കുചേര്ന്നു. പാപം ഒഴികെ എല്ലാറ്റിലും നമ്മെപ്പോലെയായി.

യേശുക്രിസ്തു ഒരേ സമയത്ത് യഥാര്ത്ഥ ദൈവവും യഥാര്ത്ഥ മനുഷ്യനുമാണെന്ന് പറയുന്നതിന്റെ അര്ത്ഥമെന്താണ്? യേശുവില് ദൈവം യഥാര്ത്ഥത്തില് നമ്മില് ഒരാളായി. അങ്ങനെ നമ്മുടെ സഹോദരനായി. എന്നാലും അതേ സമയം ദൈവമല്ലാതായില്ല. അങ്ങനെ നമ്മുടെ കര്ത്താവല്ലാതായുമില്ല. യേശുക്രിസ്തു എന്ന ഏക വ്യക്തിയില് ദൈവത്വവും മനുഷ്യത്വവും ‘വിഭജനമോ കലര്ച്ചയോ’ കൂടാതെ ഒന്നുചേര്ന്നിരിക്കുന്നുവെന്ന് എ. ഡി. 451 കല്ക്കദോനിയാ സൂനഹദോസ് പഠിപ്പിച്ചു. യേശുക്രിസ്തുവിലെ ദൈവത്വവും മനുഷ്യത്വവും തമ്മിലുള്ള ബന്ധം എങ്ങനെ വ്യക്തമാക്കാന് കഴിയുമെന്ന പ്രശ്നം സഭയെ ഏറെക്കാലം ക്ലേശിപ്പിച്ചു. യേശുവിനെ ഭാഗികമായി ദൈവവും ഭാഗികവും മനുഷ്യത്വവും യേശുവില് ദൈവസ്വഭാവവും മനുഷ്യസ്വഭാവവും കലര്ന്നുകിടക്കുന്നുവെന്നതും ശരിയല്ല. ദൈവം യേശുവില് മനുഷ്യശരീരമെടുത്തു. അത് കേവലം മായാരൂപമല്ല. (ദൊച്ചേറ്റിസം) പിന്നെയാ അവിടുന്ന് യഥാര്ത്ഥ മനുഷ്യനായി തീര്ന്നു. ഒന്ന് മാനുഷികവും മറ്റേത് ദൈവീകവുമായി ക്രിസ്തുവില് രണ്ട് വ്യത്യസ്ത വ്യക്തികളില്ല (നെസ്തോറിയനിസം) യേശുക്രിസ്തുവില് മനുഷ്യസ്വഭാവം പൂര്ണ്ണമായി ദൈവസ്വഭാവത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെട്ടുവെന്നതും ശരിയല്ല. (മോണോസിഫിറ്റിസം, ഏകസ്വഭാവവാദം) ഈ അബദ്ധ സിദ്ധാന്തങ്ങള്ക്കെല്ലാം എതിരായി യേശുക്രിസ്തു ഒരേ വ്യക്തിയില് യഥാര്ത്ഥ ദൈവവും യഥാര്ത്ഥ മനുഷ്യനുമാണെന്ന വിശ്വാസം സഭ മുറുകെ പിടിച്ചു. ‘വിഭജനമോ കലര്ച്ചയോ ഇല്ലാതെ’ (കല്ക്കദോനിയോ സൂനഹദോസ്) എന്ന സുപ്രസിദ്ധമായ ഫോര്മുല മാനുഷിക ധാരണാശക്തിക്ക് മനസ്സിലാക്കാനാവാത്ത വിധം ഉന്നതമായ ഒരു കാര്യംവിശദീകരിക്കാന് ശ്രമിക്കുന്നില്ല. പകരം, അത് വിശ്വാസത്തിന്റെ അതിരുകള് നിശ്ചയിക്കുകയാണ് ചെയ്യുന്നത്. അത് ഒരു ‘രേഖ’ സൂചിപ്പിക്കുന്നു. അനുസരിച്ച് യേശുക്രിസ്തു എന്ന വ്യക്തിയുടെ രഹസ്യത്തെക്കുറിച്ച് അന്വേഷിക്കാം.

ഒത്തിരി സ്നേഹത്തോടെ ഫാ. ഷോണ്സണ് ആക്കാമറ്റത്തില്

0 Comments