മറിയത്തിന് യേശുവിനെകൂടാതെ മറ്റ് മക്കളുണ്ടായിരുന്നോ

ഇല്ല. ഭൗതികാര്ത്ഥത്തില് മറിയത്തിന്റെ ഏകപുത്രന് യേശു ആണ്.
ആദിമസഭയില് പോലും മറിയത്തിന്റെ നിത്യ കന്യാത്വം അംഗീകരിച്ചിരുന്നു. യേശുവിന് ഒരേ അമ്മയില് നിന്നുള്ള സഹോദരീ സഹോദരന്മാര് ഉണ്ടായിരിക്കാനുള്ള സാധ്യത അത് തള്ളിക്കളഞ്ഞിരുന്നു. യേശുവിന്റെ മാതൃഭാഷയായ അറമായ ഭാഷയില് ഒരേ പിതാവില് നിന്നുള്ള സന്താനങ്ങളേയും (ടശയശഹശിഴെ) സഹോദരീസഹോദരന്മാരുടെ സന്താനങ്ങളേയും (ഇീൗശെിെ) സൂചിപ്പിക്കാന് ഒരു പദമേ ഉള്ളൂ. സുവിശേഷങ്ങളില് യേശുവിന്റെ സഹോദരീ സഹോദരന്മാര് (ഉദാഹരണമായി മാര്ക്കോ 3: 31 35) എന്ന് പറയുന്പോള് യേശുവിന്റെ ഉറ്റ ബന്ധുക്കളെയാണ് പരാമര്ശിക്കുന്നത്.
മറിയത്തെ ദൈവത്തിന്റെ അമ്മ എന്ന് വിളിക്കുന്നത് തെറ്റല്ലേ
അല്ല. മറിയത്തെ ദൈവത്തിന്റെ അമ്മയെന്ന് വിളിക്കുന്ന ഏതു വ്യക്തിയും അതുവഴി അവളുടെ പുത്രന് ദൈവമാണെന്ന് ഏറ്റു പറയുകയാണ്.
ആദിമ ക്രിസ്തുമതം യേശു ആരായിരുന്നുവെന്ന് തര്ക്കിച്ചുകൊണ്ടിരുന്നപ്പോള് ഥേയോ താക്കോസ് (“ദൈവ വാഹക”) എന്ന പദവിപ്പേര് വിശുദ്ധ ലിഖിതത്തിന്റെ സത്യസന്ധമായ (ഓര്ത്തഡോക്സ്) വ്യാഖ്യാനത്തിന്റെ മുദ്രയായിത്തീര്ന്നു: ജനനത്തിനുശേഷം ദൈവം “ആയിത്തീര്ന്ന” ഒരാള്ക്ക് ജന്മം കൊടുക്കുകയല്ല മറിയം ചെയ്തത്. പിന്നെയാ അവളുടെ ഗര്ഭപാത്രത്തില് വെച്ചുപോലും അവളുടെ ശിശു ദൈവത്തിന്റെ യഥാര്ത്ഥ പുത്രനാണ്.
ഈ വിവാദം ഒന്നാമതായി മറിയത്തെ സംബന്ധിച്ചുള്ളതല്ല. പിന്നെയാ യേശു ഒരേ സമയത്ത് യഥാര്ത്ഥ മനുഷ്യനും യഥാര്ത്ഥ ദൈവവുമാണോയെന്ന പ്രശ്നത്തെ സംബന്ധിച്ചു ള്ളതാണ്.
ഒത്തിരി സ്നേഹത്തോടെ
ഫാ. ഷോണ്സണ് ആക്കാമറ്റത്തില്

0 Comments