ജനുവരി



ക്രൈസ്തവ വിശ്വാസജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നോന്പുകാലത്തിലേയ്ക്ക് നാം പ്രവേശിക്കുകയാണല്ലോ. നോന്പുകാലം ഒരുപാട് ഓര്മ്മപ്പെടുത്തലുകള്നമുക്ക് തരുന്നുണ്ട്. നമ്മുടെ ജീവിതത്തിലേയ്ക്ക് പിന്തിരിഞ്ഞുനോക്കാനുള്ള അവസരം. വിഭൂതി തിരുനാളില്നെറ്റിയില്ചാരം പൂശി നോന്പുകാലത്തിന് തുടക്കമിടുന്നു. അനുതാപത്തിന്റെ അടയാളം ശിരസ്സില്വഹിച്ചുകൊണ്ട് യേശുവിന്റെ പരസ്യജീവിതത്തിലേയ്ക്ക് നാം ഓരോരുത്തരും പ്രവേശിക്കുന്നു. നിനിവേ നിവാസികള്ചാക്കുടുത്ത് ദേഹത്ത് പൊടിവിതറി അനുതപിക്കുന്നതുപോലെ സ്വയം അനുതപിക്കാനും ദൈവത്തിലേയ്ക്ക് അടുക്കാനും അനുഗ്രഹങ്ങള്സ്വന്തമാക്കുവാനുമുള്ള ഒരവസരമാണിത്. നോന്പുകാലങ്ങളില്നാം അനവധി ത്യാഗപ്രവര്ത്തികളിലൂടെ കടന്നുപോകാറുണ്ട്. ചിലര്മത്സ്യമാംസങ്ങള്വര്ജ്ജിക്കാനും പലവിധ തീര്ത്ഥാടനങ്ങളിലൂടെയും നോന്പിന്റെ ഗൗരവം നാം സൂക്ഷിക്കാറുണ്ട്. നമ്മുടെ ഇടവകയില്നിന്നുതന്നെ അനേകം വിശ്വാസികള്വി. തോമാസ് ശ്ലീഹായുടെ ദേവാലയത്തിലേയ്ക്കുള്ള കാല്നടയാത്രയില്പങ്കെടുക്കാറുണ്ട്. അതില്എനിക്ക് ഒത്തിരി സന്തോഷമുണ്ട്. ഇത്തരം ത്യാഗപ്രവര്ത്തികള്യേശുവിലേയ്ക്ക് കൂടുതല്അടുക്കാന്നമ്മെ സഹായിക്കുന്നവയാണ്. നോന്പുകാലം പുതിയ ഉണര്വ്വിലേയ്ക്കും വിശ്വാസത്തിന്റെ ഉയര്ന്ന തലങ്ങളിലേയ്ക്കും കടന്നു ചെല്ലാന്സര്വ്വശക്തനായ ദൈവം നിങ്ങളെ ഓരോരുത്തരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു

 നിങ്ങളുടെ സ്വന്തം നോബി അച്ചന്‍.




0 Comments