പാവറട്ടി തിരുനാള്‍ പ്രദക്ഷിണവഴിയും മുഖമണ്ഡപവും തോരണങ്ങളാല്‍ അലംകൃതം


തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് പ്രദക്ഷിണവഴിയും മുഖമണ്ഡപവും വര്‍ണ്ണതോരണങ്ങളാല്‍ അലംകൃതമായി. പ്രദക്ഷിണവഴി വെള്ളിനിറത്തിലുള്ള തോരണങ്ങളാല്‍ മനോഹരമാക്കിയിരിക്കയാണ്.

നൂറ് കിലോ വെള്ളി അരങ്ങും 25 കിലോ പിങ്ക് അരങ്ങും ഉപയോഗിച്ചാണ് വീഥി മോടിപിടിപ്പിച്ചിരിക്കുന്നത്. പ്രദക്ഷിണവഴിയിലെ അമ്പത് തൂണുകളില്‍ വിശുദ്ധന്റെ ചിത്രം ആലേഖനം ചെയ്ത കൊടികള്‍ സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധരെ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഈ പ്രദക്ഷിണവീഥിയിലൂടെയാണ് നടക്കുക. തിരുസ്വരൂപങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങുന്നതിനായി എഴുന്നള്ളിച്ചുവെയ്ക്കുന്ന ദേവാലയ മുഖമണ്ഡപത്തിലെ പന്തലുകളില്‍ മാലാഖമാരുടെ രൂപങ്ങള്‍ സ്ഥാപിച്ചും കവാടങ്ങളിലും വശങ്ങളിലും പൂവും ചോളവും ഉപയോഗിച്ച് അലങ്കരിച്ചും മനോഹരമാക്കിയിട്ടുണ്ട്.

ഒന്നരലക്ഷത്തോളം രൂപ ചെലവ് വരുന്ന അലങ്കാരപ്പണിക്ക് നേതൃത്വം നല്‍കുന്നത് കണ്‍വീനര്‍ വി.കെ. ജോസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്.

0 Comments