പാവറട്ടി തിരുനാള്‍ ഇന്നു മുതല്‍

പാവറട്ടി: മധ്യകേരളത്തിലെ സുപ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രം പാവറട്ടി തീര്‍ഥകേ ന്ദ്രത്തിലെ വിശുദ്ധയൗസേപ്പിതാവിന്‍റെ ഊട്ടുതിരുനാളിനോടനുബന്ധിച്ചുള്ള ദേവാലയദീപാലങ്കരത്തിന്‍റെ സ്വിച്ച് ഓണ്‍കര്‍മം ഇന്ന് നടക്കും. ഇന്നു രാത്രി എട്ടിന് പാവറട്ടി സെന്‍റ് തോമസ് ആശ്രമാധിപന്‍ ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ ആണ് ദീപാലങ്കരത്തിന്‍റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുക. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ യോഗത്തില്‍ അധ്യക്ഷതവഹിക്കും.

ഒന്നരലക്ഷത്തിലേറെ ബഹുവര്‍ണ ദീപങ്ങളാണ് ദേവാലയതിരുനെറ്റിയില്‍ വര്‍ണവിസ്മയം പകരാനായി ഒരുക്കിയിട്ടുള്ളത്. ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ്‍കര്‍മത്തിനു ശേഷം ഇലക്ട്രിക്ക് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ട് നടക്കും. വി.പി. ആന്‍റണി കണ്‍വീനറായുള്ള കമ്മിറ്റിയാണ് വെടിക്കെട്ടിന് നേതൃത്വം നല്‍കുന്നത്. . പാരിഷ് ഹാളില്‍ ഊട്ടുസദ്യക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഒന്നരലക്ഷത്തിലേറെ പേര്‍ ഊട്ടുസദ്യയില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

0 Comments