നിങ്ങളുടെ സംശയങ്ങള്‍

എന്തുകൊണ്ടാണ് ക്രൈസ്തവര് ഞായറാഴ്ച കര്ത്താവിന്റെ ദിവസമായി ആചരിക്കുന്നത്? 

 “സാബത്ത് വിശുദ്ധദിനമായി ആചരിക്കണമെന്ന് ഓര്മ്മിക്കുക. അന്നു നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്ത് വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്.” (പുറ. 20: 8,10)

 “കത്തോലിക്കനായ ക്രൈസ#്തവന് ഞായറാഴ്ച ദിവ്യബലിയില് സംബന്ധിക്കുന്നു. ദൈവാരാധന തടസ്സപ്പെടുത്തുകയോ ആ ദിവസത്തിന്റെ ആഘോഷപരവും സന്തോഷകരവും വിശ്രമപൂര്ണ്ണവുമായ സ്വഭാവം തടയുകയോ ചെയ്േതക്കാവുന്ന എല്ലാ ജോലിയും ഞായറാഴ്ച ദിവസം ഒഴിവാക്കുന്നു.” (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം)

 ഞായറാഴ്ച കര്ത്താവിന്റെ ദിവസമായി ആചരിക്കണമെന്നത് ദൈവകല്പനയും സഭയുടെ പ്രമാണവുമാണ്. ഓരോ ആഴ്ചയിലും സംഭവിക്കുന്ന ഈസ്റ്റര് ആഘോഷമാണ് ഞായറാഴ്ച. അതിനാല് ക്രൈസ്തവര് ആദിമകാലം മുതല് ദൈവത്തിന് നന്ദി പറയാനും അവിടുത്തേയ്ക്ക് സ്വയം സമര്പ്പിക്കാനും സഭാ കൂട്ടായ്മയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുമായി സമ്മേളിച്ചിരുന്നു. അതുകൊണ്ട് ഞായറാഴ്ചയും സഭയുടെ മറ്റ് വിശുദ്ധ ദിനങ്ങളും വിശുദ്ധമായി ആചരിക്കുകയെന്നത് ഓരോ ക്രൈസ്തവന്റേയും അതീവ പ്രാധാന്യമുള്ള കടമയാണ്. അടിയന്തിരസ്വഭാവമുള്ള കുടുംബപരമായ കടമകളോ സമൂഹത്തില് അതിപ്രാധാന്യമര്ഹിക്കുന്ന ഉത്തരവാദിത്വങ്ങളോ ഉള്ളപ്പോള് മാത്രമാണ് ഒരുവന് ഈ കടമയില് നിന്ന് ഒഴിവാക്കപ്പെടുന്നത്. ഞായറാഴ്ച ദിവസം വി. കുര്ബാനയില് പങ്കുചേരുകയെന്നത് ക്രൈസ്തവ ജീവിതത്തെ സംബന്ധിച്ചിടത്തോളം മൗലിക പ്രാധാന്യമര്ഹിക്കുന്ന കാര്യമാണ്. ഇടവകസമൂഹത്തോടൊപ്പം ഒന്നുചേര്ന്ന് ദൈവത്തെ സ്തുതിക്കുവാനും ആരാധിക്കുവാനും അങ്ങനെ സഭാകൂട്ടായ്മയിലേയ്ക്ക് ചേര്ന്ന് നില്ക്കാനും ഞായറാഴ്ച ഇടവകദേവാലയത്തില് ദൈവജനം വിശുദ്ധബലിയില് സംബന്ധിക്കണമെന്ന് സഭാമാതാവ് താല്പര്യപ്പെടുന്നു. തക്കകാരണമില്ലാതെ ഞായറാഴ്ച കുര്ബാനയില് നിന്ന് മാറിനില്ക്കുന്നത് ഗൗരവമുള്ള പാപമാണെന്ന് സഭ വ്യക്തമായി പ്രഖ്യാപിക്കുന്നു.

 “മാത്രമല്ല നിങ്ങള് ഓരോരുത്തരും കഴിവിനനുസരിച്ചുള്ള തുക ആഴ്ചയിലെ ആദ്യദിവസം നീക്കിവെയ്ക്കണം” (1 കൊറി 16:2)എന്ന് വി. പൗലോസ് നമ്മെ ഓര്മ്മപ്പെടുത്തുന്നു. തങ്ങളുടെ കഴിവിനനുസരിച്ച് പൊതുകാര്യങ്ങള്ക്കും ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കും സന്പത്ത് വിനിയോഗിക്കണം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ദൈവത്തെ ആരാധിക്കുവാനും സഹോദരങ്ങള്ക്ക് നന്മ ചെയ്യുവാനും സമയം കണ്ടെത്തി ഞാറാഴ്ച വിശുദ്ധമായി ആചരിക്കാനാവും.

 സ്നേഹത്തോടെ ഫാ. റോയ് മൂത്തേടത്ത്, RCJ



0 Comments