ഫാ.ഡാമിയനുള്പ്പെട അഞ്ചു ധന്യാത്മാക്കളെ ക ത്തോലിക്കാ സഭ ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കും.

ഫാ.ഡാമിയനുള്പ്പെട അഞ്ചു ധന്യാത്മാക്കളെ ക ത്തോലിക്കാ സഭ ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കും. കുഷ്ഠരോഗികളുടെ സ്വര്ഗീയ മധ്യ സ്ഥനായി അറിയപ്പെടുന്ന ഫാ.ഡാമിയ നോടൊപ്പം വിശുദ്ധിയുടെ പരിമളം പരത്തി കടന്നുപോയ ഒരു ആര്ച്ച്ബിഷപും മറ്റൊരു വൈദികനും ഒരു ബ്രദറും ഒരു കന്യാസ്ത്രീയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്ത്തപ്പെടും.

വൈദികവര്ഷത്തില് വൈദികര്ക്ക് സാര്വത്രികസഭ നല്കുന്ന ആദരംകൂടിയാണ് ഇന്നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നടക്കുന്ന തിരുക്കര്മങ്ങള്. ജീവിച്ചിരിക്കെതന്നെ വിശുദ്ധ കര്മങ്ങളിലൂടെ ലോകത്തി ന്റെ ആദരം പിടിച്ചുപറ്റിയ ബ ല്ജിയംകാരനായ ഫാ.ഡാമിയനാണ് പുതുതായി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്ത്തപ്പെടുന്നവരില് ഏറെ പ്രശസ്തന്. പസഫിക് സമുദ്രത്തിലെ ഹവായ് ദ്വീപുസമൂഹങ്ങളില് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ആലംബഹീനരായ കുഷ്ഠരോഗികള്ക്കായി ജീവിതം സമര്പ്പിച്ച്, അവരിലൊരുവനായി ജീവിച്ച്, അവസാനം ഈ മാരകരോഗത്തിനടിമയായി നിത്യത പൂകിയ ഫാ.ഡാമിയന്റെ ജീവിതം ഏറെ അദ്ഭുതത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.

ഇന്നു രാവിലെ പ്രാദേശികസമയം പത്തിനാണ്(ഇന്ത്യന് സമ യം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നാമകരണത്തിനുള്ള തിരുക്കര്മങ്ങള് ആരംഭിക്കുന്നത്. ബനഡിക്ട് പതിനാറാമന് മാര്പാപ്പയുടെ മുഖ്യ കാര്മികത്വത്തില് നടക്കുന്ന തിരുക്കര്മങ്ങളില് കര്ദിനാള്മാരും പോളണ്ട്, ബല്ജിയം, ഫ്രാന്സ്, സ്പെയിന് എന്നീ രാജ്യങ്ങളിലെ ബിഷപ്പുമാരും സഹകാര്മികരായിരിക്കും. ധന്യനിമിഷത്തിനു സാക്ഷ്യം വഹിക്കാന് പോളണ്ട്, ബല്ജിയം, സ്പെയിന്, ഫ്രാന്സ് എന്നീ രാജ്യങ്ങളില്നിന്നുള്ള പതിനായിരക്കണക്കിനു തീര്ഥാടകര് വത്തിക്കാനിലേക്ക് എത്തി ക്കൊണ്ടിരിക്കുകയാണ്.
പോളണ്ടിലെ വാഴ്സോയുടെ മുന് ആര്ച്ച്ബിഷപും കോണ്ഗ്രി ഗേഷന് ഓഫ് ഫ്രാന്സിസ്കന് സിസ്റ്റേഴ്സ് ഓഫ് ദ ഫാമിലി ഓഫ് മേരി സ്ഥാപകനുമായ വാഴ്ത്തപ്പെട്ട സിഗ്മണ്ട് സെസ്നി ഫെലിന്സ്കി, സ്പെയിനില്നിന്നുള്ള സിസ്റ്റേഴ്സ്യന്സ് ഓഫ് ദ സ്ട്രിക്ട് ഒബ്സര്വെന്സ് സന്ന്യാ സ സമൂഹാംഗമായിരുന്ന വാഴ്ത്തപ്പെട്ട റാഫേല് അര്നെയ്സ് ബാരോണ്, സ്പാനിഷ് വൈദികനും ഓര്ഡര് ഓഫ് പ്രയേഴ്സ് പ്രീച്ചേഴ്സ് സന്ന്യാസ സമൂഹാംഗവും കോണ്ഗ്രിഗേഷന് ഓഫ് ദ ഡൊമിനിക്കന് സിസ്റ്റേഴ്സ് ഓഫ് ദ അനന്സിയേഷന് ഓഫ് ദ ബ്ലസഡ് വെര്ജിന് മേരി സ്ഥാപകനുമായ വാഴ്ത്തപ്പെട്ട ഫ്രാന്സെസ് കോല്ലി ഗ്വിറ്റാര്ട്ട്, ഫ്രഞ്ച് കന്യാസ്ത്രീയും കോണ്ഗ്രിഗേഷന് ഓഫ് ദ ലിറ്റില് സിസ്റ്റേഴ്സ് ഓഫ് ദ പുവര് സന്ന്യാസിനി സഭാ സ്ഥാ പകയുമായ വാഴ്ത്തപ്പെട്ട മേരി ഓഫ് ദ ക്രോസ് ജുഗാന്( നീജിയാന്നെ) എന്നിവരാണ് ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്ത്തപ്പെടുന്ന മറ്റുള്ളവര്. ഉന്നതബിരുദങ്ങള് നേടിയശേഷം വൈദികനാകാനുള്ള തീക്ഷ്ണതയില് സിസ്റ്റേഴ്സ്യന്സ് ഓഫ് സ്ട്രിക്ട് ഒബ്സര്വന്സ് സന്ന്യാസസഭയില് ചേരുകയും വൈദികപഠനത്തിനിടെ 27-ാം വയസില് മരിച്ചയാളുമാണ് വാഴ്ത്തപ്പെട്ട റാ ഫേല് അര്നെയ്സ് ബാരോണ്.

തിരുക്കര്മങ്ങളില് പങ്കെടുക്കാന് ഹവായിയിലെ മൊളോ ക്കോ ദ്വീപില്നിന്നുള്ള 11 കുഷ്ഠരോഗികളും വത്തിക്കാനി ലെത്തുന്നുണ്ട്. ഇവരുമായി മാര്പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇവര്ക്കുപുറമെ, ഹവായ്, മൊളോക്കോ ദ്വീപുനിവാസികളെ പ്രതിനിധീകരിച്ച് 650 പേരും വത്തിക്കാനിലെത്തുന്നുണ്ട്

0 Comments