നാളെ 2009 ഒക്ടോബര് 12.

നാളെ 2009 ഒക്ടോബര് 12. കേരളസഭയുടെ അഭിമാനമായ അല്ഫോന്സാമ്മയെ ഭാരതസഭയുടെ പ്രഥമ വിശുദ്ധയായി പ്രഖ്യാപിച്ച ധന്യനിമിഷത്തിന് ഒരു വയസ്.

കാലം കാതോര്ത്തിരുന്ന മഹനീയ പ്രഖ്യാപനത്തില് സാക്ഷികളാകാനെത്തിയ മൂന്നു ലക്ഷം വിശ്വാസികള്ക്കൊപ്പം പങ്കെടുത്ത നൂറുകണക്കിനു മലയാളികള് ആ അസുലഭ നിമിഷത്തിന്റെ ധന്യസ്മരണകളിലാണിപ്പോഴും. വിശുദ്ധ പത്രോസിന്റെ പിന്ഗാമി ബനഡിക്ട് പതിനാറാമന് മാര്പാപ്പാ അല്ഫോന്സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കവേ സെന്റ് പീറ്റേഴ്സ് ചത്വരം നിറഞ്ഞൊഴുകിയ ഭാരതീയരില്നിന്നു ത്രിവര്ണക്കൊടി പാറിപ്പറന്നത് ഇന്നലെ എന്നതുപോലെ ഇവരുടെ ഓര്മകളിലുണ്ട്.

"ഏശയ്യായെ പ്രവാചക ദൗത്യത്തിനായി വിളിച്ചപ്പോഴുണ്ടായ അനുഭൂതിയായിരുന്നു എനിക്കപ്പോള്. വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുശേഷിപ്പ് കൈകളിലേന്തി ബലിപീഠത്തിനടുത്തേക്ക് നടന്നപ്പോള് വിശുദ്ധയുടെ ശാരീരിക സാന്നിധ്യം എനിക്കുണ്ടായി. സ്വര്ഗീയ ദര്ശന തുല്യമായിരുന്നു ആ നിമിഷം.' അല് ഫോന്സാമ്മ അംഗമായിരുന്ന എഫ്സിസി സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്ഷ്യല് ജനറാള് സിസ്റ്റര് സീലിയ ആ നിമിഷത്തെ ഓര്ത്തതിങ്ങനെ. ബ ലിവേദിയിലെ പ്രത്യേക പീഠത്തിലേക്ക് അല്ഫോന്സാമ്മയു ടെ തിരുശേഷിപ്പ് സംവഹിക്കാനു ള്ള ഭാഗ്യം ലഭിച്ചത് സിസ്റ്റര് സീലിയയ് ക്കായിരുന്നു.

തിരുശേഷിപ്പിനൊപ്പം തിരിനാളങ്ങളുമായി അനുഗമിക്കാനുള്ള അവസരം ലഭിച്ചത് അല്ഫോന്സാ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററായിരുന്ന ഫാ. ഫ്രാന്സിസ് വടക്കേലിനും അത്മായ പ്രതിനിധിയായിരുന്ന കെ.എം മാണി എംഎല്എയ്ക്കുമായിരുന്നു. "സന്തോഷം ഹൃദയം നിറഞ്ഞൊഴുകയായിരുന്നു ആ നിമിഷം. ദിവ്യാനുഭൂതി ലഭിച്ചു. മനസിന്റെ കറ മുഴുവന് കഴുകിക്കളഞ്ഞ് ഈശ്വര സന്നിധിയിലേക്ക് ആരോ കൈപിടിച്ചുയര്ത്തുന്നതുപോലെ എനിക്കു തോന്നി' - കെ.എം മാണി എംഎല്എ ഓര് മകളിങ്ങനെ.

എന്നാല്, വാക്കുകള്ക്കൊണ്ടു പറയാന് കഴിയുന്ന അനുഭവമായിരുന്നില്ല അതെന്നാണ് ഫാ. ഫ്രാന്സിസ് വടക്കേല് പറയുന്നത്. "അവര്ണനീയമാണത്. ദൈവികമായ ഒരു ദാനം.' വിശുദ്ധ സ്മരണയില് വിശുദ്ധ നാട് സന്ദര്ശനത്തിനു തയാറെടുക്കുന്ന ഫാ. വടക്കേല് പറഞ്ഞു.

അതുല്യവും അനിര്വചനീയവുമായ നിമിഷമെന്നാണ് പ്രഖ്യാപന സമ്മേളനത്തില് പങ്കെടുത്ത കേരള സഭാതനയരുടെയല്ലാം മറുപ ടി. ദിവ്യമായ ആ നിമിഷത്തില് പങ്കാളികളാകാന് കഴിഞ്ഞതിനു ദൈവത്തിനു കൃതജ്ഞതയര്പ്പിക്കാനും ഓര്മകള് പങ്കുവയ്ക്കാനുമായി പലരും ഭരണങ്ങാനത്ത് ഒത്തുചേരുന്നുണ്ട്. എഫ്സിസി പ്രൊവിന്ഷ്യല് ജനറാള് സന്യാസിനിസഭാ ആസ്ഥാനത്തുള്ള ആലുവാ അശോകപുരം ഇടവകയിലെ പ്രത്യേക ചടങ്ങില് നാളെ പങ്കെടുക്കും. ഈ ദിവസങ്ങളില് അല്ഫോന്സാമ്മയുടെ കബറിടത്തിങ്കലെത്തി പ്രാര്ഥിക്കാനും ആഗ്രഹിക്കുന്നു ണ്ട്.

ഭരണങ്ങാനത്തെത്തുന്ന തീര്ഥാടക സഹസ്രങ്ങളെ വരവേല്ക്കുന്ന തിരക്കിലാണ് വൈസ് പോസ്റ്റുലേറ്ററായിരുന്ന ഫാ. ഫ്രാന്സിസ് വടക്കേല്.ഭരണങ്ങാന െ ത്ത ചടങ്ങുകളിലെല്ലാം എത്തു ന്ന കെ.എം മാണി എംഎല്എയും വാര്ഷക ചടങ്ങുകളില് ഓര്മകള് പങ്കുവച്ചെത്തും.

0 Comments