40 മണിക്കൂര്‍ ആരാധന

പാവറട്ടി ആശ്രമദേവാലയത്തില്‍ 40 മണിക്കൂര്‍ ആരാധന തുടങ്ങി

സെന്‍റ് തോമസ് ആശ്രമ ദേവാലയത്തില്‍ നാല്‍പത് മണിക്കൂര്‍ ആരാധന ഇന്ന് ആരംഭിച്ചു. രാവിലെ നടന്ന ആഘോഷമായ ദിവ്യബലിക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. ജോര്‍ജ് പയസ് ഊക്കന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജൂലിയസ് അറയ്ക്കല്‍ വചന സന്ദേശം നല്‍കി. വൈകീട്ട് ഏഴിനുള്ള സമൂഹ ആരാധനയ്ക്ക് ഫാ.ജോസ് കൂത്തൂര്‍ നേതൃത്വം നല്‍കും. നാളെ രാവിലെ ആറിന് ആരാധന തുടരും.

വൈകീട്ട് ഏഴിനുള്ള സമൂഹ ആരാധനയ്ക്ക് ഫാ. ആന്‍ഡ്രൂസ് കുറ്റിക്കാട്ട് നേതൃത്വം നല്‍കും. ശനി രാവിലെ ആറിന് ആരാധന തുടര്‍ന്ന് ദിവ്യബലി, ഏഴിന് ദിവ്യബലി, 9.30നുള്ള ആഘോഷമായ ദിവ്യബലിക്കും വചന സന്ദേശത്തിനും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിക്കും.

ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ നാല്‍പത് മണിക്കൂര്‍ ആരാധന സമാപിക്കും. വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനോടനുബന്ധിച്ചു വിവിധ കുടുംബ യൂണിറ്റുകളില്‍ നിന്നുള്ള വള എഴുന്നള്ളിപ്പുകള്‍ രാത്രി എട്ടിന് ആശ്രമ ദേവാലയത്തിലെത്തി സമാപിക്കും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, കരിമരുന്ന് കലാപ്രകടനം എന്നിവയും ഉണ്ടായിരിക്കും. തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 6.30ന് ദിവ്യബലി, 10നുള്ള ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഫാ. ജോഷി പാലിയേക്കര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസ് തെക്കന്‍ തിരുനാള്‍ സന്ദേശം നല്‍കും.

തിരുനാള്‍ ദിവ്യബലിയെ തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്

0 Comments