മരണത്തിരുനാള്‍


സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ നാളെ ആഘോഷിക്കും. രാവിലെ 5.30നുള്ള ദിവ്യബലിയോടെ മരണതിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് രാവിലെ 7.30നും വൈകീട്ട് അഞ്ചിനും ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാകും. പത്തിനുള്ള റാസ കുര്‍ബാനയ്ക്ക് തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അബൂക്കന്‍ മുഖ്യകാര്‍മികത്വം വഹിക്കും. റാസ കുര്‍ബാനയെത്തുടര്‍ന്ന് പാരിഷ് ഹാളില്‍ വിശുദ്ധന്‍റെ നേര്‍ച്ച ഭക്ഷണം സൗജന്യമായി വിതരണം ചെയ്യും. പതിനയ്യായിരത്തോളം പേര്‍ക്ക് സൗജന്യമായി ഊട്ടുഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴോടെ വിശുദ്ധ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ചുള്ള ദീപാലംകൃതമായ രഥഘോഷയാത്രകള്‍ വാദ്യമേളങ്ങളോടെ ദേവാലയത്തിലേക്ക് പുറപ്പെടും. രാത്രി ഒന്പതിന് ദേവാലയമുറ്റത്ത് ഫാന്‍സി വെടിക്കെട്ട് അരങ്ങേറും. രാത്രി 11ഓടെ ദീപാലംകൃതമായ തേരുകള്‍ ദേവാലയത്തിന് അഭിമുഖമായി അണിനിരക്കും. ഫാ. സജി വടക്കേത്തല, ഫാ. ജോസ് പുതുക്കരി, ഫാ. ജോബ് അറക്കാപറന്പില്‍ എന്നിവര്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരാകും. ട്രസ്റ്റിമാരായ ടി.ജെ. ജോണി, വി.ടി. ജോര്‍ജ്, സി.വി. ജോസ്, സി.കെ. ലോനപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുക. 1938 മാര്‍ച്ച് 19-ന് വെന്മനാട് സെന്‍റ് ലൂവീസ് എല്‍.പി. സ്കൂളില്‍നിന്നും എളിയ നിലയില്‍ കുട്ടികള്‍ നടത്തിയ പ്രാര്‍ഥനാറാലി അനേകവര്‍ഷങ്ങള്‍കൊണ്ട് വിശ്വാസവും ആവേശവും നിറഞ്ഞ മഹോത്സവമായി മാറികഴിഞ്ഞു.

0 Comments