കുന്പസാരത്തിന്‍റെ സാരാംശപരമായ ഘടകങ്ങള്‍
ഇവയാണ്. മനസ്സാക്ഷി പരിശോധന, ഉത്തമ മനഃസ്താപം, പരിഹാരം ചെയ്യാനുള്ള നിശ്ചയം, പാപങ്ങള്‍
ഏറ്റുപറച്ചില്‍, പ്രായശ്ചിത്തം.
മനസ്സാക്ഷി പരിശോധന സൂക്ഷ്മമായി നടത്തണം.
പക്ഷേ, അത് ഒരിക്കലും സമഗ്രമാകുകയില്ല. യഥാര്‍ത്ഥ മനസ്താപമില്ലാതെ, കേവലം അധരസേവയുടെ
അടിസ്ഥാനത്തില്‍ ഒരുവന്‍റേയും പാപം മോചിക്കാന്‍ കഴിയുകയില്ല. നന്നാകാമെന്ന ലക്ഷ്യമുണ്ടായിരിക്കുകയെന്നതും
അതുപോലെതന്നെ അനുപേക്ഷണീയമായ കാര്യമാണ്. ഭാവിയില്‍ ആ പാപം ആവര്‍ത്തിക്കുകയില്ലെന്ന
ദൃഢപ്രതിജ്ഞയാണത്. കുന്പസാരിപ്പിക്കുന്ന വ്യക്തിയോട് പാപി പാപം പൂര്‍ണ്ണമായി പറയണം.
അങ്ങനെ ഏറ്റുപറയണം. കുന്പസാരത്തിന്‍റെ അവസാനത്തെ സാരാംശപരമായ ഘടകം പരിഹാരം അഥവാ പ്രായശ്ചിത്തം
ചെയ്യുകയെന്നതാണ്. ചെയ്ത പാപത്തിനു പരിഹാരം ചെയ്യാന്‍വേണ്ടി പാപിയെ കുന്പസാരിപ്പിക്കുന്ന
വ്യക്തി ഏല്‍പിക്കുന്ന കാര്യമാണത്.
പാപപ്പൊറുതിക്ക് ആവശ്യമായിരിക്കുന്നത്
മാനസാന്തരത്തിനു വിധേയനായ വ്യക്തിയും ദൈവനാമത്തില്‍ അയാളുടെ പാപങ്ങള്‍ മോചിക്കുന്ന
വൈദികനുമാണ്.
എന്താണ് പ്രായശ്ചിത്തം?
ചെയ്തുപോയ കുറ്റത്തിന് പരിഹാരം ചെയ്യലാണ്
പ്രായശ്ചിത്തം. പ്രായശ്ചിത്തം എന്‍റെ തലച്ചോറില്‍ മാത്രമായിരിക്കരുത്. അത് ഞാന്‍ പരസ്പരസ്നേഹപ്രവൃത്തികള്‍
വഴിയും മറ്റുള്ളവരുമായുള്ള ഐക്യദാര്‍ഢ്യം വഴിയും പ്രകടിപ്പിക്കണം. പ്രാര്‍ത്ഥന, ഉപവാസം,
ദരിദ്രരെ ആത്മീയമായും ഭൗതികമായും സഹായിക്കല്‍ എന്നിവ വഴിയും പ്രായശ്ചിത്തം ചെയ്യാം.
പ്രായശ്ചിത്തം മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു.
തന്നെതന്നെതരംതാണവനായി കരുതുക, ശങ്കാകുലമായ മനസ്സാക്ഷിയുണ്ടായിരിക്കുക എന്നിവയുമായി
പ്രായശ്ചിത്തത്തിനു ഒരു ബന്ധവുമില്ല. ഞാന്‍ എത്ര മോശക്കാരനാണ് എന്ന് ചിന്തിച്ച് ആകുലപ്പെട്ടുകൊണ്ടിരിക്കലല്ല
പ്രായശ്ചിത്തം. പ്രായശ്ചിത്തം നമ്മെ സ്വതന്ത്രരാക്കുന്നു. പുതുതായി തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും
ചെയ്യുന്നു.
ഏതേതുപാപങ്ങളാണ് കുന്പസാരിക്കേണ്ടത്?
സാധാരണ സാഹചര്യത്തില്‍, സൂക്ഷ്മമായ
മനഃസാക്ഷി പരിശോധനയില്‍ ഓര്‍മ്മിക്കുന്നതും കുന്പസാരിച്ചിട്ടില്ലാത്തതുമായ പാപങ്ങള്‍
വ്യക്തിപരമായ കൗദാശിക കുന്പസാരക്കലിലേ മോചിക്കപ്പെടുകയുള്ളൂ.
തീര്‍ച്ചയായും കുന്പസാരിക്കുന്നതിന്
മടി തോന്നാം. അതിനെ കീഴടക്കല്‍ ആന്തരിക സൗഖ്യം നേടുന്നതിലുള്ള പ്രഥമ പടിയാണ്. മാര്‍പാപ്പപോലും
കുന്പസാരിക്കുന്നുവെന്ന് ഓര്‍ക്കുന്നത് പലപ്പോഴും സഹായകമാണ്. തന്‍റെ പരാജയങ്ങളും ദൗര്‍ബല്യങ്ങളും
മറ്റൊരു പുരോഹിതനോട് അതുവഴി ദൈവത്തോട്, ഏറ്റു പറയാന്‍ വേണ്ട ധൈര്യം മാര്‍പാപ്പായ്ക്കും
ഉണ്ടാകണം. മരണാപകടത്തില്‍ മാത്രമേ, വ്യക്തിപരമായ കുന്പസാരം നടക്കാതെ തന്നെ ഒരു സംഘം
ആളുകള്‍ക്ക് പൊതു പാപമോചനം നല്‍കാന്‍ വൈദികനു സാധിക്കുകയുള്ളൂ. (ഉദാഹരണത്തിന്, യുദ്ധകാലത്തെ
വ്യോമാക്രമണം അല്ലെങ്കില്‍ ഒരു സംഘം ആളുകള്‍ മരണാവസ്ഥയിലായിരിക്കുന്ന സാഹചര്യം എന്നീ
സന്ദര്‍ഭങ്ങളിലേ അത് സാധിക്കൂ) എന്നാല്‍ അപ്രകാരം പാപമോചനം ലഭിച്ചവന്‍ പിന്നീട് ആദ്യം
കിട്ടുന്ന അവസരം ഉപയോഗിച്ച് ഗൗരവമുള്ള പാപങ്ങള്‍ ഏറ്റുപറഞ്ഞ് വ്യക്തിപരമായി കുന്പസാരിക്കണം.
അനുതാപത്തിന് ഒരു വ്യക്തിയെ എന്താണ് തയ്യാറാക്കുന്നത്? വ്യക്തിപരമായ
കുറ്റങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച സ്വയം നന്നാകാനുള്ള ആഗ്രഹം ഉത്പാദിപ്പിക്കും.
ഇതിനെ ഉത്തമ മനസ്താപമെന്ന് വിളിക്കുന്നു. ദൈവത്തിന്‍റെ
സ്നേഹവും നമ്മുടെ പാപവും തമ്മിലുള്ള വൈരുദ്ധ്യം കാണുന്പോള്‍ നാം ഉത്തമ മനസ്താപത്തിലെത്തിച്ചേരുന്നു.
അപ്പോള്‍ നമ്മുടെ പാപങ്ങളെക്കുറിച്ച് നാം പൂര്‍ണ്ണമായി മനസ്തപിക്കുന്നു. നമ്മുടെ ജിവിതത്തിനു
മാറ്റം വരുത്താനും നമ്മുടെ പ്രത്യാശയെല്ലാം ദൈവസഹായത്തില്‍ പ്രതിഷ്ഠിക്കാനും നാം ദൃഢപ്രതിജ്ഞയെടുക്കുന്നു.
പാപമെന്ന യാഥാര്‍ത്ഥ്യം മിക്കപ്പോഴും
അടിച്ചമര്‍ത്തപ്പെടുകയാണ്. കുറ്റബോധം കേവലം മനശ്ശാസ്ത്രപരമായി കൈകാര്യം ചെയ്യണമെന്നുപോലും
ചിലര്‍ കരുതുന്നു. പക്ഷേ, യഥാര്‍ത്ഥമായ കുറ്റബോധം സുപ്രധാനമാണ്. അത് ഒരു വണ്ടി ഓടിക്കുന്നതുപോലെയാണ്.
സ്പീഡോമീറ്റര്‍ സ്പീഡ് കവിഞ്ഞെന്നു കാണിക്കുന്നു. അതിന് സ്പീഡോമീറ്റര്‍ ഉത്തരവാദിയല്ല
പിന്നയോ ഡ്രൈവറാണ് ഉത്തരവാദി. സന്പൂര്‍ണ്ണപ്രകാശമായ ദൈവത്തിലേയ്ക്ക് നാം കൂടുതല്‍ അടുക്കുന്പോള്‍
നമ്മുടെ ഇരുണ്ട വശങ്ങള്‍ കൂടുതല്‍ വ്യക്തമാകും എന്നാല്‍ ദഹിപ്പിക്കുന്ന പ്രകാശമല്ല
ദൈവം. പിന്നെയാ സുഖപ്പെടുത്തുന്ന പ്രകാശമാണ്. അതുകൊണ്ടാണ് നമ്മെ പൂര്‍ണ്ണമായി സുഖമാക്കുന്ന
ദിവ്യപ്രകാശത്തിലേയ്ക്ക് പോകാന്‍ അനുതാപം നമ്മെ നിര്‍ബന്ധിക്കുന്നത്.
ഒത്തിരി
സ്നേഹത്തോടെ
ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍
(റഫറന്‍സ്:
യുവജന മതബോധനഗ്രന്ഥം)
0 Comments
Please Enter Your Comment