Jesus calls you. ഈശോക്ക് നിനെ ആവശ്യമുണ്ട്

  

‘‘അവര് കഴുതക്കുട്ടിയെ അഴിക്കുന്പോള് അതിന്റെ ‘ഉടമസ്ഥന്’ അവരോട് നിങ്ങള് എന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ന് ചോദിച്ചു. കര്ത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ട് എന്ന് അവര് പറഞ്ഞു.” (വി. ലൂക്ക 19, 33)

 ഈശോയുടെ രാജകീയമായ ജറുസലേം പ്രവേശനത്തിന് അവിടുന്ന് ഒരു കഴുതക്കുട്ടിയെ തെരഞ്ഞെടുത്തു. ആ കഴുതക്കുട്ടിയെക്കാള് അനുയോജ്യമായ ഒരു പ്രതീകം ഉണ്ടായിരുന്നില്ല എന്നുള്ളതാണ് യാഥാര്ത്ഥ്യം. കാരണം കഴുത യജമാനനെ അനുസരിക്കുന്ന ഒരു മൃഗമാണ്. വികാരങ്ങളെ നിയന്ത്രിക്കാന് കുതിരയെപ്പോലെ കഴുതള്ക്ക് ആരും ലഗാന് വെയ്ക്കാറില്ല. കഴുതപ്പുറത്തിരിക്കുന്ന നാഥനെക്കാള് ലാളിത്യമുള്ള കഴുതയെ ആരും ശ്രദ്ധിക്കുകയുമില്ല. ഇന്നും ഈശോയ്ക്ക് കഴുതകളെക്കൊണ്ട് ആവശ്യമുണ്ട്. ഈശോയുടെ കഴുതക്കുട്ടിയാകാന് എളിമയുള്ളവരെ അവന് അഴിച്ചുകൊണ്ടുപോകും. അങ്ങനെ പറഞ്ഞാല് എല്ലാ സമര്പ്പിതരും കഴുതകളാണ് എന്ന അര്ത്ഥം വരുമോ താഴ്മയോടും അതിനേക്കാള് സന്തോഷത്തോടും ഞാന് പറയും (വി. മത്തായി 19:12) ഞങ്ങള് ദൈവരാജ്യത്തെപ്രതി ‘‘കഴുതകളായവരാണ്” എന്ന്. ദൈവത്തിനുവേണ്ടി സ്വയം നിര്ണയം, സ്വകാര്യ സ്വത്ത,് വിവാഹ ജീവിതത്തിലെ സ്നേഹം മുതലായ വിസ്മനീയ ദാനങ്ങള് ത്യജിച്ചവരാണ് സമര്പ്പിതര്. വിവാഹ ജീവിതവും ഏകസ്ത ജീവിതവും സമര്പ്പിതദൈവവിളിയോട് തുല്യമായ വിളിയാണെങ്കിലും സമര്പ്പിത ദൈവവിളി കൂടുതല് ത്യാഗം ആവശ്യപ്പെടുന്നു. അതിനെ ദൈവം കൂടുതല് ബഹുമാനിക്കുകയും ചെയ്യുന്നു. സന്പൂര്ണ്ണമായ സമര്പ്പിത ദൈവവിളി ഒരു തരത്തില് പറഞ്ഞാല് ദൈവരാജ്യത്തിലേയ്ക്കുള്ള കുറുക്കു വഴിയാണ്.

കഴുതക്കുട്ടിയുടെ ഉടമസ്ഥരാണ് എന്നെ അതിശയിപ്പിച്ചിട്ടുള്ളത്. കര്ത്താവിന് അതിനെകൊണ്ട് ആവശ്യമുണ്ട് എന്ന് പറഞ്ഞപ്പോള് യാതൊരു തടസ്സവും കൂടാതെ അതിനെ അവര് വിട്ടുകൊടുത്തു. കാരണം കഴുതയുടെ മേലുള്ള തങ്ങളുടെ ഉടമസ്ഥത കര്ത്താവിന്റെ ആവശ്യം വരുന്പോള് തങ്ങളുടേത് വെറു കാര്യസ്ഥതയായി അവര്ക്ക് ബോധ്യമായി. ഇന്ന് മക്കളുടെ ദൈവവിളിയെ പ്രോത്സാഹിപ്പിക്കാത്ത മാതാപിതാക്കള് മനസ്സിലാക്കേണ്ട ഒരു വസ്തുതയാണത്. മക്കള് ‘‘സ്വന്തംപോലെ” നോക്കാന് ഏല്പിച്ച മുന്തിരിത്തോട്ടംപോലെയാണ് അത്. ‘‘സ്വന്തമാക്കാന്” ശ്രമിച്ചാല് ആ മുന്തിരിത്തോട്ടത്തിന്റെ കാര്യസ്ഥരുടെമേല് അവന്റെ ക്രോധം പ്രകടമാകും (വി. മാര്ക്കോ. 12: 112.). എല്ലാവരും സമര്പ്പിതരേയും സമര്പ്പിത ദൈവവിളിയേയും ഗൗരവമായി കാണാന് ദൈവം ആഗ്രഹിക്കുന്നു. ഏറ്റവും അടിസ്ഥാനമായി ദൈവവിളി പൂര്ണ്ണതയിലേയ്ക്കുള്ള ഒരു വിളിയാണ്. ധനികനായ യുവാവിനോട് അവിടുന്ന് പറഞ്ഞതോര്ക്കുക “നിനക്ക് ഒരു കുറവുണ്ട്. നീ പൂര്ണ്ണനാകാന് ആഗ്രഹിക്കുന്നെങ്കില് നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്ക്ക് കൊടുത്ത് പിന്നെ വന്ന് എന്നെ അനുഗമിക്കുക.” (വി. മത്താ. 921) 

Jesus calls you. 
സ്നേഹം ജോണച്ചന്

0 Comments