ഡിസംബര്‍


പദ്രിഞ്ഞു :
മാമ്മോദീസായില് തലതൊടുന്ന പുരുഷനെ തലതൊട്ടപ്പന് എന്ന് പറയുന്നു. ചില സ്ഥലങ്ങളില് പദ്രിഞ്ഞു, പതിരിഞ്ഞു എന്നൊക്കെ പറയാറുണ്ട്. ഒരു പോര്ത്തുഗീസ് പദമാണിത്. മാമ്മോദീസായിലൂടെ ഒരു പുനര്ജനനം സാധിക്കുന്നു എന്നാണ് വിശ്വാസം. മാമ്മോദീസ മുങ്ങുന്നവന്റെ ആധ്യാത്മിക വളര്ച്ചയില് സഹായിക്കാന് പദ്രിഞ്ഞിന് കടമയുണ്ട്.

പാഷണ്ഡത : 
ഇംഗ്ലീഷില് ഹെരസി (വലൃല്യെ) എന്നതിന് സംസ്കൃതത്തില് പാഷണ്ഡത എന്ന് പറയുന്നു. ഒരംഗീകൃത മതത്തില് നിന്ന് ആശയപരമായി അകലുന്നവരെല്ലാം പാഷണ്ഡികള് എന്ന് വിളിക്കപ്പെടുന്നു. അവരുടെ മതത്തെ പാഷണ്ഡത എന്നും.

പുറകത്തോരി
:
ശുദ്ധീകരണസ്ഥലം എന്നര്ത്ഥമുള്ള പുര്ഗത്തോരിയും എന്ന ലത്തീന് വാക്കാണ് മലയാളത്തില് പുറകത്തോരി ആയി മാറിയത്. വേര്തിരിക്കുക, മാറ്റുക, രക്ഷിക്കുക എന്നൊക്കെയാണ് ഇതിനര്ത്ഥം.

0 Comments