കുഞ്ഞുങ്ങളെ തടയരുതേ

ബൈബിളില് വളരെ ഹൃദ്യമായൊരു സംഭവം വളരെ ഹ്രസ്വമായി വിവരിക്കുന്നുണ്ട്. കൈകുഞ്ഞുങ്ങളെ ഇതിവൃത്തമാക്കികൊണ്ടുള്ളതാണത്. ശിശുക്കള് എന്റെ അടുക്കല് വന്നുകൊളളട്ടെ. അവരെ തടയേണ്ട. എന്തെന്നാല് സ്വര്ഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാകുന്നു. (മത്താ: 1913:14). നല്ല ക്രൈസ്തവ കുടുംബങ്ങളില് ഈ ബൈബിള് ഭാഗം ഒരുപക്ഷേ പല ആവര്ത്തി വായിച്ചിട്ടുണ്ടാകും. അനുദിന കുടുംബപ്രാര്ത്ഥനയോടനുബന്ധിച്ചുള്ള ബൈബിള് പാരായണത്തിനിടയ്ക്കു ആ ഭാഗം ആഴത്തിലൊന്നു പഠിക്കുന്നതും മനസ്സിലാക്കുന്നതും നല്ലതാണ്... കുഞ്ഞുങ്ങള്ക്കുവേണ്ടി വളരെയേറെ സമയവും ധനവും ചെലവഴിക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കന്മാര്.

 മൂന്നോ നാലോ വയസ്സുമുതല് കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലേയ്ക്ക് മാതാപിതാക്കന്മാരുടെ ശ്രദ്ധ തിരിയുകയായി. പ്ലേസ്കൂള് നഴ്സറിതലം മുതല് യൂണിവേഴ്സിറ്റി തലവും അതിനപ്പുറവുമുള്ള റിസര്ച്ചുതലവും വരെയുള്ള വിദ്യാഭ്യാസകാര്യങ്ങള് ആധുനിക മാതാപിതാക്കന്മാര് മുന്കൂട്ടി ആസൂത്രണം ചെയ്ത് പണം വാരിക്കോരി ചെലവാക്കുന്നുണ്ട്. എന്നാല് ഇതിനേക്കാള് അപ്പുറം കുഞ്ഞുങ്ങളെയും കൊണ്ട് യേശുവിന്റെ അനുഗ്രഹം വാങ്ങാന് ബൈബിളില് വന്ന മാതാപിതാക്കന്മാരിലേയ്ക്ക് തിരിയണം. അവരുടെ സ്ഥാനത്തേയ്ക്ക് ഇന്ന് നമ്മുടെ മാതാപിതാക്കന്മാര് ഉയരണം. നമ്മുടെ മക്കളെ ദൈവസന്നിധിയിലേയ്ക്ക് കൊണ്ടുവരണം. മക്കള് കര്ത്താവിന്റെ സന്നിധിയിലേയ്ക്ക് കടന്നുവരുവാന് താല്പര്യം കാണിക്കണം. ഈയൊരു താല്പര്യവും നല്ല മനോഭാവവും ഉണ്ടെങ്കില് ഒരുപാട് അനുഗ്രഹങ്ങള്കൊണ്ടു നല്ല തന്പുരാന് നമ്മെ പരിപാലിക്കും.

കുഞ്ഞുങ്ങളെ-വളരുന്ന തലമുറയെ ദൈവസന്നിധിയിലേയ്ക്കു ചെല്ലുന്നതു തടയുന്ന ഒട്ടേറേ വ്യക്തികളും ഏജന്സികളും മാധ്യമങ്ങളും മറ്റും ഇന്ന് പ്രവര്ത്തിക്കുന്നുണ്ടെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് വളരുവാന് ഈശോ നാഥന്റെ അടുത്തേയ്ക്ക് ചെല്ലുക തന്നെ വേണം. ഇനിനുവേണ്ട ഒരുപാട് അവസരങ്ങള് കുഞ്ഞുങ്ങളായ നമുക്ക് ചുറ്റും ഉണ്ട്. കൂടെകൂടെയുള്ള വി. കുന്പസാരം, ദിവ്യബലിയര്പ്പണം, വി. കുര്ബാന സ്വീകരണം മുതലായവ. പ്രിയ കൂട്ടുകാരേ ഈശോ നാഥന് നമുക്കുവേണ്ടിയാണ് കാല്വരി മലയില് ബലിയര്പ്പിച്ചത്. ആ ഈശോനാഥനെ നമുക്ക് സ്വന്തമാക്കാം. അങ്ങനെ ഈശോയുടെ അടുത്തേയ്ക്ക് കടന്നുവന്നുകൊണ്ട് അനുഗ്രഹങ്ങള് സന്പാദിക്കുന്ന നല്ല മക്കളായി ജീവിക്കാം.

നിങ്ങളുടെ സ്വന്തം കൂട്ടുകാരന്
ഫാ. ആന്റണി അമ്മുത്തന്

0 Comments